Kottayam
വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന പ്രതികൾ അറസ്റ്റിൽ
മുണ്ടക്കയം: 17-04-2025 തീയതി ഇളംകാട് വല്യേന്ത ഭാഗത്ത് പനമൂട്ടിൽ വീട്ടിൽ ബിജു എന്നയാളെ വീടു കയറി കമ്പും മറ്റുമായി അക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ
അനു രാഘവൻ വയസ് 43 S/o രാഘവൻ, മേട്ടുംപുറത്ത് വീട്ടിൽ,
വല്യേന്ത ഭാഗം, ഇളംകാട്, കൂട്ടിക്കൽ വില്ലേജ്,
രതീഷ് ഗോപാലൻ വയസ് 47 S/o ഗോപാലൻ, മേട്ടുംപുറത്ത്, സ്റ്റെല്ല ഹോസ് അപ്പാർട്ട്മെന്റ്, ചർച്ച് റോഡ്, വൈറ്റില എന്നിവരെ ഇന്നേ ദിവസം മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളായ ഇരുവരെയും പോലീസ് പലയിടങ്ങളിലായി അന്വേഷിച്ചുവരവെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.