Kottayam
പാലായിലും ,രാമപുരത്തും രാത്രിയിലുണ്ടായ വാഹന അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
പാലാ :ഇന്നലെ രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. പാലായിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ പാലാ സ്വദേശി ജോസഫ് പോളിന് (29) പരുക്കേറ്റു.
10.45 ഓടെയാണ് അപകടം. രാമപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി ലിയോണ സിജോക്ക് (13) പരുക്കേറ്റു. പിതാവിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം. രണ്ടു പേരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു