Kottayam

യുവകർഷക അവാർഡ് നേടിയ എൻജിനീയറെ വിസാറ്റ് ആദരിച്ചു

Posted on


ഇലഞ്ഞി :എൻജിനീയറിങ് കഴിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയ യുവ എൻജിനീയറായ മോനു വർഗീസ് മാമനെ വിസാറ്റ് എൻജിനീയറിങ് കോളേജ് ആദരിച്ചു 18/ 8 /2025 തിങ്കളാഴ്ച സംഘടിപ്പിച്ച പുതിയ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിൽ മോനു വിശിഷ്ടാതിഥി ആയിരുന്നു .ഇസ്രയേൽ പോലെയുള്ള രാജ്യങ്ങളിൽ നടക്കുന്ന ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ച് അദ്ദേഹം വിവരിച്ചു.

കൃഷികളിൽ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് തൻറെ മെക്കാനിക്കൽ എൻജിനീയറിങ് പഠനം അടിത്തറ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഏതു പ്രൊഫഷനും തിരഞ്ഞെടുക്കാൻ കഴിയുമെന്നും വിവിധ മേഖലകളിൽ പ്രശസ്തരായ പല വ്യക്തികളും എൻജിനീയർമാരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ .അനൂപ് കെ ജെ അധ്യക്ഷനായ ചടങ്ങിൽ ഡയറക്ടർ ഡോ. ദിലീപ് കെ ,ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ,പി ആർ ഓ ഷാജി ആറ്റുപുറം, പ്ലേസ്മെന്റ് ഓഫീസർ സാം ടി മാത്യു,PTA വൈസ് പ്രസിഡൻറ് ജയകുമാർ പി ജി തുടങ്ങിയവർ സംസാരിച്ചു .മുഖ്യാതിഥി ശ്രീ അജിത് കുമാർ K പൊന്നാടയും മെമന്റേയും നൽകി ശ്രീ മോനു വർഗീസിനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version