Kottayam

നാടിന്റെ നട്ടെല്ലായ കർഷരെ പ്രോത്സാഹിപ്പിക്കാനും കൃഷിയെ സംരംക്ഷിക്കാനും എല്ലാവർക്കും കടമയുണ്ടെന്ന് മാണി സി. കാപ്പൻ എം.എൽ.എ

Posted on

തലപ്പലം:- നാടിന്റെ നട്ടെല്ലായ കർഷരെ പ്രോത്സാഹിപ്പിക്കാനും കൃഷിയെ സംരംക്ഷിക്കാനും എല്ലാവർക്കും കടമയുണ്ടെന്ന് മാണി സി. കാപ്പൻ എം.എൽ.എ.
തലപ്പുലം ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക വികസന സമിതി, സഹകരണ ബാങ്ക്, എസ്.ബി., മീനച്ചിൽ ഈസ്റ്റ് ബാങ്ക്, കേരളാ ഗ്രാമീൺ ബാങ്ക്, കെ.വി.വി.ഇ.എസ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ നടത്തിയ കർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ഒരു സംസ്കാരമാണെന്നും കർഷകർ യഥാർത്ഥ സാംസ്കാരിക നായകരാണെന്നും എം.എൽ.എ പറഞ്ഞു.

തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ
തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ മേഴ്സി മാത്യു, ആർ ശ്രീകല ,ജെറ്റോ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയി,സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ് , എം.ജെ സെബാസ്റ്യൻ, ബൈജു തോമസ് തയ്യിൽ, ജോമി ബെന്നി,

നിഷാ ഷൈബി, ചിത്രാ സജി,കെ.ജെ സെബാസ്റ്റ്യൻ, കെ.ബി സതീഷ് ,പി.കെ സുരേഷ്, കെ.കെ ബിജു, ഷിജി കെ.മാത്യു, അനുപമാ വിശ്വനാഥ്, എൽസമ്മ തോമസ് , പി.ബി സിബിൻ, കൊച്ചുറാണി ജയ്സൺ, പി.എം മുഹ്സിൻ , ജെ .ജയകൃഷ്ണ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പത്ത് കർഷകരെ മാണി സി. കാപ്പൻ ആദരിച്ചു. കാർഷിക ക്വിസ്സും പച്ചക്കറിതൈ വിതരണവും നടത്തിയാണ് കർഷക ദിനാചാരണം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version