Kerala
പാലാ മുത്തോലിയിൽ ലോഡ്ജിൽ റിട്ട. എസ് ഐ മരിച്ചനിലയിൽ: ദേഹത്ത് ചതവിന്റെ പാടുകൾ
പാലാ മുത്തോലിയിൽ ലോഡ്ജിൽ റിട്ട. എസ് ഐ മരിച്ചനിലയിൽ പുലിയന്നൂർ തെക്കേൽ സുരേന്ദ്രൻ (61) നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു രണ്ടു ദിവസമായി കാണാതെ അന്വേഷിച്ചു ചെന്നപ്പോൾ മുറിയിൽ നിലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ദേഹത്ത് ചതവിൻ്റെ പാടുകൾ ഉണ്ട്. സുരേന്ദ്രൻ ഒരു വർഷമായി വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.