Kerala

പാലായിൽ എൽ ഡി എഫ് കൗൺസിലറായ യുവജന നേതാവ് കൂറുമാറുമോ..?പാർട്ടി തന്നെ അവഗണിക്കുന്നതായി യുവജന നേതാവിന് പരാതി

Posted on

പാലായങ്കം :10:രാഷ്ട്രീയ ഗോദയിൽ തിരഞ്ഞെടുപ്പ് അങ്കത്തിനുള്ള കാഹളം ഉയരുവാൻ മാസങ്ങൾ ശേഷിക്കുന്നുവെങ്കിലും പ്രാദേശിക രാഷ്ട്രീയ നേതാക്കളിൽ പലരും കാലേകൂട്ടി തന്ത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ്.അടിയൊഴുക്കും ആഴവും ചുഴികളും ഏറെയുള്ള മീനച്ചിലാറിന്റെ നിഗൂഢത തന്നെയാണ് പാലായിലെ രാഷ്ട്രീയത്തിന്റെ ഗതി വിഗതികൾക്കും നിദാനം.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ പാലായിലെ രാഷ്ട്രീയ അണിയറയിൽ നിന്നും അമ്പരപ്പിക്കുന്ന ചില വാർത്തകളാണ് വരുന്നത്.കഴിഞ്ഞ അഞ്ചു വർഷം പാലാ നഗരസഭ കൗൺസിലിൽ ഭരണപക്ഷത്തിന്റെ വിശ്വസ്ത ഭടനായിരുന്ന യുവ കൗൺസിലർ കൂടു വിട്ട് കൂട്  മാറുവാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇതിൽ ഏറെ ചർച്ചയാകുന്നത്.സ്വന്തം തടി കേടാകാതെ എന്തൊക്കെ നേടാം എന്ന് ചിന്തിക്കുന്ന ഭരണപക്ഷ കൗൺസിലർമാർക്കിടയിൽ കൈമെയ് മറന്നു പോരാടിയ ഈ ജനകീയ കൗൺസിലർ ഇപ്പോൾ പക്ഷേ,പാർട്ടിയുടെ അവഗണനയിൽ മനംനൊന്താണ് ചുവടുമാറ്റത്തിന് ഒരുങ്ങുന്നത്.

സ്വന്തം വാർഡിലെ വനിതാ സ്ഥാർത്ഥിയെ നിർണയിക്കുന്നതിലും, തനിക്ക് മത്സരിക്കുവാൻ സീറ്റു നൽകുന്നതിലും പാർട്ടി പ്രകടിപ്പിക്കുന്ന അവഗണയാണ് ഇദ്ദേഹത്തെ മാറിച്ചിന്തിക്കുവാൻ പ്രേരിപ്പി ച്ചതത്രേ.വലിയ കുടുംബ, സുഹൃദ്, ബിസിനെസ്സ് ബന്ധങ്ങളുമുള്ള ഈ യുവ കൗൺസിലറുടെ തീരുമാനം, നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻഒരുങ്ങുന്ന ജോസ് കെ. മാണിക്കുള്ള തിരിച്ചടിയായി മാറ്റുവാനാണ് പ്രതിപക്ഷ കക്ഷികളുടെ ആലോചന.

ഇദ്ദേഹത്തിന്റെ വാർഡിലെ വനിതാ സ്ഥാനാർത്ഥിയെ തെരെഞ്ഞെടുക്കുന്നതിൽ  ഇദ്ദേഹത്തിന് യാതൊരു റോളും ഇല്ല .എന്ന്  മാത്രമല്ല അടുത്ത വാർഡുകളിൽ മത്സരിക്കാൻ ഒരുങ്ങിയപ്പോൾ പരിഗണിക്കാൻ പോലും തയ്യാറായില്ല .പിന്നെ പറഞ്ഞു മൂന്നാനിയിൽ നിന്നോളാൻ .മൂന്നാനി  ഇപ്പോൾ യു  ഡി എഫ് കോട്ടയായി മാറിയിരിക്കുകയാണ് .പൈകട ആതുരാലയത്തിന്റെ 65 വോട്ടും ,മനയാനി വിഭാഗവും എല്ലാ കൂട്ടി ഷുവർ വോട്ടുകൾ നൂറോളമാണ് മൂന്നാനിയിലേക്ക് വന്നിരിക്കുന്നത് .ഇത് തന്നെ നിർത്തി വീരചരമം പ്രാപിപ്പിക്കാനാണെന്ന് ഈ യുവജന നേതാവിന് നല്ലപോലെ അറിയാം .കണ്ടത്തിൽ പുളി  നടുന്ന കൗൺസിലറോട് നേരിട്ട് മുട്ടാൻ ധൈര്യം കാണിച്ച ഈ യുവജന നേതാവ് അത്ര മോശക്കാരനൊന്നുമല്ല .അത്യാവശ്യം സെറ്റൊപ്പൊക്കെ ഉള്ള ആളുമാണ് .അല്ലേൽ കണ്ടത്തിൽ പുളി  നടന്ന കൗൺസിലറോട് കേറി മുട്ടുമോ .

പാലായിൽ നിന്നുള്ള കെ പി സി സി ഭാരവാഹികളും ,ഡി സി സി നേതാക്കളും ഇപ്പോൾ അദ്ദേഹവുമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതായാണ് സൂചനകൾ ..പല വാർഡുകളിലും ബന്ധമുള്ള ഈ യുവജന നേതാവ് തങ്ങളോടൊപ്പം കൂടിയാൽ അത് പല വാർഡുകളിലെയും ഗതി നിർണയിക്കുമെന്നാണ് കരുതുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version