Kottayam
പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് ) തൊഴിലാളികളുടെ കൂലി ഉടൻ വർദ്ധിപ്പിക്കണം (കെ.ടി.യു.സി.എം)
പൈക : പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് )യൂണിയനുകളും വ്യാപാരികളും തമ്മിൽ വച്ചിട്ടുള്ള എഗ്രിമെൻ്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി ‘വ്യാപാരികളുടെ പിടിവാശി മൂലം ആണ് കൂലിവർദ്ധിപ്പിക്കാത്തത് എന്ന് കെ.ടി.യു.സി. (എം) യൂണിയൻ ആരോപിച്ചു. ഉടൻ തന്നെ കൂലിവർദ്ധിപ്പിക്കുവാൻ വ്യാപാരികൾ മുന്നോട്ടു വരണമെന്ന് ചുമട് (ഹെഡ് ലോഡ് )യൂണിയൻ കെ.ടി.യു.സി (എം ) ആവശ്യപ്പെട്ടു.
യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിംമ്പിൾ ജോർജ്, സുനിൽ ജോസഫ്, നെമ്പു ആൻ്റണി, ജോസി ജോർജ്, തോമസ് ജോർജ്, ജയ്സൺ ദേവസ്യ, രതീഷ് റ്റി. ആർ, സിബി ജോസഫ്, ജോസി ജോർജ് എന്നിവർ പ്രസംഗിച്ചു.