Kottayam
വളം അറിയണം ,വളർച്ച അറിയണം, കൃഷിയെ അറിയണം:വെളിലാപ്പിള്ളി സെൻറ് ജോസഫ് യുപി സ്കൂളിൽ സ്കൂൾതല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നടന്നു
2025- 26 അധ്യായന വർഷത്തെ സ്കൂൾതല പച്ചക്കറിയുടെ കൃഷിയുടെ ഉദ്ഘാടനം രാമപുരം കൃഷി വകുപ്പ് ഓഫീസർ, ശ്രീ അനന്തു രാജഗോപാൽ സ്കൂൾ കൃഷി ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറിതൈ നൽകിക്കൊണ്ട് നിർവഹിച്ചു. ”മണ്ണിനെ അറിയണം, വളം അറിയണം ,വളർച്ച അറിയണം. സ്കൂളുകളിൽ എന്നതുപോലെ വീടുകളിലും കൃഷി പ്രോത്സാഹിപ്പിക്കണം. ” കുട്ടികളുടെയും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കാർഷിക മേഖലകളിൽ ഉണ്ടാകാൻ സാധിക്കട്ടെ എന്ന് തദവസരത്തിൽ ആശംസിച്ചു.
ആരോഗ്യ -കാർഷിക മേഖലകൾ ബന്ധം, ആരോഗ്യ മേഖലകളിലെ പ്രതിസന്ധികൾ , വിഷ രഹിത പച്ചക്കറിയുടെ പ്രാധാന്യം, ജീവിതശൈലി രോഗങ്ങൾ തടയുന്നതിനുള്ള പ്രതിവിധികൾ എന്നിവയെ കുറിച്ച് തദവസരത്തിൽ ശ്രീ.ജോണി പരമല രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തി. വെള്ളിലാപ്പിളളി SH കോൺവെൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ മെറിൻ ചിറയാത്ത് ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ SH സ്കൂൾ തല കൃഷിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.