Kerala
കേരളത്തിലെ ആദ്യ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാർട്ടിന്റെ 41 ആം വാർഷികാഘോഷം നടന്നു
കേരളത്തിലെ ആദ്യ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാർട്ടിന്റെ 41 ആം വാർഷികാഘോഷവും ലഹരി വിമുക്ത ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയായ എ എ, ലഹരി വിമുക്ത ജീവിതം നയിക്കുന്നവരുടെ ഭാര്യമാരുടെ കൂട്ടായ്മയായ അൽ അനോൺ, അവരുടെ കുട്ടികളുടെ കൂട്ടായ്മയായ അല്‍ അറ്റിൻ എന്നിവയുടെ സംയുക്ത സംഗമവും അഡാർട്ടിൽ നടന്നു.
അഡാ ര്‍ട്ട് ചെയർമാൻ മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാദർ ജെയിംസ് പൊരുന്നോലിൽ, എസ് എൽ സി എ ചങ്ങനാശ്ശേരി കോഡിനേറ്റർ എം റ്റി മാത്യു,
അഡാർട്ട് സീനിയർ കൗൺസിലർ ജോയ് കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.ഉൽഘാടന പരിപാടി ക്ക് ശേഷം അൽ അനോൺ, അംഗങ്ങൾ ആത്മദർപ്പണം എന്ന നാടകം അവതരിപ്പിച്ചു. ലഹരി വിമുക്ത ജീവിതത്തിൽ വാർഷികം ആഘോഷിക്കുന്നവർക്ക് പിതാവ് മെഡലുകൾ വിതരണം ചെയ്തു.