Kerala
മേലുകാവ് CMS ഹയർ സെക്കണ്ടറി സ്കൂളിന് പാലാ ലയൺസ് ക്ലബ് വാട്ടർ പ്യൂരിഫയർ നൽകി
പാലാ:മേലുകാവ് CMS ഹയർ സെക്കണ്ടറി സ്കൂളിന് മാണി സി കാപ്പൻ എം.എൽ.എ യുടെ നിർദേശ പ്രകാരം പാലാ ലയൺസ് ക്ലബ് വാട്ടർ പ്യൂരിഫയർ നൽകി.പ്രസ്തുത യോഗത്തിൽ മുഖ്യ അതിഥി ആയ മാണി സി കാപ്പൻ MLA അമുഖ പ്രഭാഷണവും ലോക്കൽ മാനേജർ റവ.ഫാദർ ജോസഫ് മാത്യൂ അദ്ധ്യക്ഷ
പ്രസംഗവും, പ്രിൻസിപ്പൽ smt ഷിമി സിസി പോൾ സ്വാഗതവും പറയുകയുണ്ടായി.റവ: കെ ജെ ജേക്കബ്,ജോസ്കുട്ടി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ബേബി വാർഡ് മെമ്പർ, ഡെൻസി ബിജു, വാർഡ് മെമ്പർ, എബ്രഹാം പാലക്കുടി, ലയൺസ് eye hospital ഹോണററി മാനേജർ, ജോർജ്കുട്ടി എബ്രഹാം അനിതോട്ടത്തിൽ, ലയൺസ് eye hospital സെക്രട്ടറി, ജോൺ സാം പി, ചർച്ച് വാർഡൻ, റ്റി ജെ ജോൺസൻ ചർച്ച് വാർഡൻ, മിഖായേൽ നൈനാൻ, ചർച്ച് സെക്രട്ടറി, സാം ജോർജ്, അലുംനി അസോസിയേഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു.