Kerala

എന്നും അടിയുറച്ച മാണിക്കാരൻ കാഞ്ഞിരപ്പളളിക്കാരുടെ പ്രിയപ്പെട്ട “പാട്ട” യാത്രയായി

Posted on

 

കാഞ്ഞിരപ്പളളി :കുന്നുംഭാഗം ഗവ.ഹൈസ്കൂള്‍ ലീഡറായി പൊതു പ്രവര്‍ത്തന രംഗത്ത് കടന്നുവന്ന്, പതിറ്റാണ്ടുകളായി നാട്ടുകാരുടെ പ്രിയപ്പെട്ട “പാട്ട” എന്ന പേരിൽ അറിയപ്പെട്ടിരുന്ന പാട്ടപ്പറമ്പില്‍ (കൊച്ചുകരിമ്പനാല്‍) വര്‍ക്കിച്ചന്‍ ഓർമ്മയായി . അദ്ദേഹത്തിന്റെ വേര്‍പാട് , പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് (എം) കുടുംബത്തിന് ഒരു തീരാനഷ്ടമാണ്. ചെറുപ്പം മുതലെ കേരള കോണ്‍ഗ്രസ് പ്രേമം തലയ്ക്ക് പിടിച്ച ഒരു പൊതു പ്രവര്‍ത്തകന്‍. 1980 ല്‍ സെന്‍റ് ഡൊമിനിക്‌സ് കോളേജിൽ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ആയ വര്‍ക്കിച്ചന്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സഹായിയാരുന്നു. നല്ല ഒരു മൈക്ക് അനൗണ്‍സര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശബ്ദ ഗാഭീര്യം കാഞ്ഞിരപ്പളളിക്കാര്‍ക്കെല്ലാം സുപരിചിതമാണ്.

നായനാർ സര്‍ക്കാരിന്റെ കാലത്ത് രൂപീകൃതമായ കാഞ്ഞിരപ്പളളി യൂത്ത് ക്ലബിന്റെ സെക്രട്ടറിയായി തിരഞ്ഞെടുപ്പിലൂടെ വിജയിച്ചു.കേരള യൂത്ത് ഫ്രണ്ട്(എം) കാഞ്ഞിരപ്പളി മണ്ഡലം പ്രസിഡന്‍റ്, കേരള കോണ്‍ഗ്രസ്(എം) മണ്ഡലം സെക്രട്ടറി, പാര്‍ട്ടി വാര്‍ഡ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചെങ്കിലും തികച്ചും അധികാര മോഹമില്ലാത്ത മികച്ച ഒരു പൊതു പ്രവര്‍ത്തകനായിരുന്ന വര്‍ക്കച്ചന്‍. നൂറുകണക്കിന് ആളുകള്‍ക്ക് രക്തം ദാനം ചെയ്ത് വര്‍ക്കിച്ചന്‍ നാടിന് മാത്യകയായി. എന്നും ഉറച്ച കേരളാ കോൺഗ്രസ് മാണിക്കാരനായിരുന്ന വര്‍ക്കിച്ചന്റെ വേര്‍പാട് കേരളകോണ്‍ഗ്രസ്(എം) കുടുംബത്തിന് ഒരു തീരാനഷ്ടമാണ്.

രോഗ ബാധിതനായി വിശ്രമ ജീവിതം നയിച്ച വരികയായിരുന്ന അദ്ദേഹം തിങ്കളാഴ്ച (04.08.2025) പൂലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാരുന്ന അദ്ദേഹത്തെ .ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജും സന്ദര്‍ശിച്ചുരുന്നു. മ്യതസംസ്കാര കര്‍മ്മങ്ങള്‍ ചൊവ്വ (05.08.2025) \ഉച്ചകഴിഞ്ഞ് 2.മണിക് കാഞ്ഞിരപ്പളളി കത്തീഡ്രല്‍ പളളി സെമിത്തേരിയിൽ . ഭാര്യ : മോളി(കുറിച്ചിത്താനം)-പ്രവിത്താനം,
മകള്‍ : മീര ജോര്‍ജ്(എം.കെ.ജെ.എം സ്കൂള്‍ അദ്ധ്യാപിക) മരുമകന്‍ – പ്രിന്‍സ് ചീരംവേലില്‍ പൊന്‍കുന്നം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version