Kerala
കൃത്രിമ വെള്ളപ്പൊക്കം;കെ എസ് ആർ ടി സി ബസ് വെള്ളക്കെട്ടിൽ കുടുങ്ങി :കൊണ്ടാട്ട് കടവിന്റെ ഷട്ടറുകൾ ഉടൻ തുറക്കണം: സജി മഞ്ഞക്കടമ്പിൽ
കരൂർ: പാലാ മുൻസിപ്പാലിറ്റിയിൽപ്പെട്ട കൊണ്ടാട്ട് കടവ് ചെക്ക് ഡാമിന്റെ ഷട്ടറുകൾ മഴക്കലമായിട്ടും തുറക്കാത്തതിനാൽ ശക്തമായ മഴ പെയ്താൽ കോട്ടയം ജില്ലയിൽ ആദ്യം വെള്ളം കയറുന്ന പ്രദേശമായി കരൂർപള്ളി ഭാഗം മാറ്റിയിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
മുൻസിപ്പൽ അതികൃതരുടെ അനാന്ഥയാണ് ഈ അവസ്ഥക്കാരണമെന്നും കുറ്റപ്പെടുത്തി.അടിയന്തിരമായി ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്ന് പ്രശ്നം പരിഹരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 5.30 ന് പാലായിൽ നിന്നും നിലബൂരിലേയ്ക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരുമായി കരൂർ ഭാഗത്ത് റോഡിൽ കയറിയ വെള്ളത്തിൽ കുടുങ്ങി. തുടർന്ന് നാട്ടുകാർ ചേർന്ന് ബസ് തള്ളിക്കയറ്റിയതിനാലാണ് വൻ അപടം ഓഴിവായത് ഈ പ്രദേശത്ത് വെള്ളം കയറ്റം സ്ഥിരമായതിനാൽ അപകടങ്ങളും നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.മീൻ പിടിക്കുന്നവരെ സഹായിക്കാനാണ് ഷട്ടർ തുറക്കാതെ വെള്ളം സ്ഥിരമായി നിലനിർത്തി കൃത്രിമ വെള്ളപ്പൊക്കം സൃഷ്ട്ടിക്കുന്നതെന്നും ആക്ഷേപമുണ്ട് .