Kottayam
സൺഡേ സ്‌കൂളിൽ പോയ ഒന്നാം ക്‌ളാസുകാരി തനിയെ ഇറങ്ങി നടന്നത് 300 മീറ്റർ :എന്നിട്ടും അധികാരികൾ ആരും അറിഞ്ഞില്ല
പാലാ :സൺഡേ സ്‌കൂളിൽ ഒന്നാം ക്‌ളാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി രക്ഷിതാവിനെ കാണാഞ്ഞ് ഇറങ്ങി നടന്നത് 300 മീറ്റർ ദൂരത്തിൽ .എന്നിട്ടും സ്‌കൂൾ അധികൃതർ അറിഞ്ഞില്ല .പാലാ വള്ളിച്ചിറയിലുള്ള പൈങ്ങുളം സെന്റ് മേരീസ് പള്ളിയിലെ സൺഡേ സ്‌കൂളിലാണ് സംഭവം നടന്നത് .
21.55 നാണ് സ്‌കൂൾ വിടുന്നത് താൻ വന്നത് ഒരു മണിക്കാണെന്നും കുട്ടിയെ കാണാഞ്ഞ് അന്വേഷിച്ച തന്നോട് വളരെ നിരുത്തരവാദിത്വമായാണ് സൺഡേ സ്‌കൂൾ അധികൃതർ പെരുമാറിയതെന്നും കുട്ടിയുടെ പിതാവ് ടോണി രാമച്ചനാട്ട് കോട്ടയം മീഡിയയോട് പറഞ്ഞു .
തുടർന്ന് തന്നെ പരിചയമുള്ള ഒരു കുട്ടി വന്ന് ഒരു കുട്ടി ഒറ്റയ്ക്ക് നടന്നു പോയത് കണ്ടെന്നും ,താൻ ആ കുട്ടിയെ എൻ്റെ പെങ്ങളേയും കൂട്ടി ഒരു പെട്ടി കടക്ക് സമീപം നിർത്തിയിട്ടുണ്ടെന്നും പറഞ്ഞതിൽ പ്രകാരം ഉടനെ ചെന്നപ്പോൾ തന്റെ കുട്ടിയെ കണ്ടെത്തുകയുമായിരുന്നെന്നു ടോണി രാമച്ചനാട്ട് കോട്ടയം മീഡിയയോട് പറഞ്ഞു .തുടർന്ന് താൻ പരാതിപ്പെട്ടപ്പോൾ സോയി എന്ന അധ്യാപകന്റെ നേതൃത്വത്തിൽ വളരെ പരുഷമായാണ് പെരുമാറിയതെന്നും ടോണി പറയുന്നു .കുട്ടികളെ ഇങ്ങനെയാണോ സംരക്ഷിക്കുന്നതെന്നും ടോണി രാമച്ചനാട്ട് പരാതിപ്പെട്ടു.