Kottayam
കാലവർഷക്കെടുതിയിൽ തകർന്ന അന്തീനാട് ചർച്ച് റോഡിൽ പുതുക്കി നിർമ്മിച്ച പാലം ഞായറാഴ്ച രാവിലെ 11 മണിക്ക് മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
പാലാ:കാലവർഷക്കെടുതിയിൽ തകർന്ന അന്തീനാട് ചർച്ച് റോഡിൽ പുതുക്കി നിർമ്മിച്ച പാലം ഞായറാഴ്ച രാവിലെ 11 മണിക്ക് മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും തകർന്ന പാലം പുനർ നിർമ്മിക്കുന്നതിന് വേണ്ടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാലം ജംഗ്ഷനിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമൻ അധ്യക്ഷത വഹിക്കും
റവ: ഫാ:സെബാസ്റ്റ്യൻ പഴേ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ സിജെ തോമസ് ഇഗ്നേഷ്യസ് തയ്യിൽ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കും.