Kottayam
അന്ധമായ കാപ്പൻ വിരോധം: മാണി സി കാപ്പൻ അൽഫോൻസാ സന്നിധിയിൽ ചെരിപ്പിട്ട് കയറിയെന്ന് ആരോപണം
പാലാ: ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തുങ്കൽ പാലാ എം.എൽ.എ മാണി സി കാപ്പൻ ചെരിപ്പിട്ട് കയറി പ്രാർത്ഥിച്ചു എന്നാണ് ആരോപണം ചില കേന്ദ്രങ്ങൾ ഉയർത്തിയിരിക്കുന്നത്.
എന്നാൽ പ്രധാന തിരുന്നാൾ ദിവസമായ ഇന്നലെ അഭൂത പൂർവ്വമായ തിരക്കായിരുന്നു ഭരണങ്ങാനം പള്ളിയിൽ അനുഭവപ്പെട്ടത്. കാലാവസ്ഥ അനുകൂലമായതിനാൽ ഭക്തജനങ്ങളുടെ ഒഴുക്കിനെ നേരിടാൻ സംഘാടകർ നന്നെ വിഷമിച്ചു.തുടർന്നാണ് ചെരിപ്പിട്ട് വലതു വശത്ത് കൂടെ കയറി ഇടത് വശത്ത് കൂടി ഇറങ്ങേണ്ടതാണ് എന്ന് സംഘാടകർ വിശ്വാസികളെ അറിയിച്ചത്.
പതിനായിരങ്ങൾ പള്ളിമുറ്റത്ത് ചെരിപ്പെടുക്കാനായി തിരിച്ച് വലത് ഭാഗത്തേക്ക് എത്തുന്നത് ജന തിരക്കുണ്ടാക്കിയപ്പോൾ അത് ഇല്ലാതാക്കാനാണ് സംഘാടകർ ചെരിപ്പുപയോഗിച്ച് കബറിട സന്ദർശനത്തിന് അനുമതി നൽകിയത്.മാണി സി കാപ്പൻ വന്നപ്പോൾ സംഘാടകർ ചെരിപ്പുപയോഗിച്ച് കൊള്ളാൻ അനുമതി നൽകിയതനുസരിച്ചാണ് അദ്ദേഹം ചെരിപ്പുപയോഗിച്ചതെന്നാണ് കോട്ടയം മീഡിയയുടെ അന്വേഷണത്തിൽ മനസിലായത്.
അതേ സമയം രാമപുരം നാലമ്പല ദർശനത്തിൽ ഭക്തിപൂർവ്വമായി, ക്ഷേത്ര മര്യാദകൾ പാലിച്ച് സംഘാടകരുടെ നിർദ്ദേശാനുസരണമാണ് മാണി സി കാപ്പൻ സന്ദർശനം നടത്തിയത്. ക്ഷേത്ര ഭാരവാഹികൾ പൊന്നാട അണിയിച്ചാണ് കാപ്പനെ സ്വീകരിച്ചത് .രാമ ,ശത്രുഘ്ന ,ലക്ഷ്മണ ,ഭരത സ്വാമി ക്ഷേത്രത്തിലും വീരോചിത സ്വീകരണമാണ് കാപ്പന് ലഭിച്ചത്.ഇതിന് കോട്ടയം മീഡിയ സാക്ഷിയുമായിരുന്നു. ഇതിൽ തന്നെ രണ്ട് അമ്പലങ്ങളുടെ സമീപത്ത് ലൈറ്റ് മാസ്റ്റ് ലൈറ്റ് സ്ഥാപി ക്കുവാനും ,അതിൻ്റെ ഉദ്ഘാടനം നടത്തുവാനും അദ്ദേഹത്തിന് സാധിച്ചു.
സംഘാടകരുടെ നിർദ്ദേശം അനുസരിച്ച് ചെരിപ്പിട്ട് അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥിച്ചത് പോലും ആരോപണമായി ഉന്നയിക്കുമ്പോൾ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ കടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. പക്ഷെ കോട്ടയം മീഡിയയ്ക്ക് ഒരു കാര്യം മനസിലായി അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ മാണി സി കാപ്പൻ്റെ എതിരാളി ജോസ് കെ മാണി തന്നെയാവും. അതും എൽ.ഡി.എഫ് മുന്നണിയുടെ പ്രതിനിധിയായി തന്നെ അദ്ദേഹം മത്സരിക്കും
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ