Kottayam

ഭരണ ഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടിയാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് നടപടിയിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നതെന്നു മോൻസ് ജോസഫ് എം എൽ എ

Posted on

പാലാ :ഭരണ ഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടിയാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് നടപടിയിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നതെന്നു മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛത്തീസ്‌ ഗഡിൽ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത നടപടികളിൽ പ്രതിഷേധിച്ച് പാലാ ടൗണിൽ കുരിശുപള്ളി കവലയിൽ നടന്ന ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മോൻസ് ജോസഫ് എം എൽ എ .

ക്രൈ സ്തവരെ ആക്രമിക്കുന്നത് ഫാഷനായി മാറുമ്പോൾ തൃശൂർ ഞാനിങ് എടുക്കുവാ എന്ന് പറഞ്ഞവരെ താലോലിക്കുന്നവർ പുനർ ചിന്തിക്കണമെന്ന് ജോയി എബ്രഹാം അഭിപ്രായപ്പെട്ടു .നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ഉഴുന്നാലി ,അഡ്വ ജോബി കുറ്റിക്കാട്ട് , തങ്കച്ചൻ മണ്ണൂശേരി ,ഷിബു പൂവേലി ,മൈക്കിൾ കാവുകാട്ട് ,മാത്തച്ചൻ പുതിയിടത്തുചാലിൽ ; ഷീലാ ബാബു ,ഡിജു സെബാസ്ത്യൻ ,ജോഷി വട്ടക്കുന്നേൽ ;ജെയിംസ് ചടനാക്കുഴി ബാബു മുകാല ;കെ .സി കുഞ്ഞുമോൻ ,നോയൽ ലൂക്ക്;ടോം കണിയാരശേരി ; രാജൻ കുളങ്ങര ;ജോസ് എടേട്ട് ;ബിജു വരിക്കയാനി ,ജോസ് വേരനാൽ; തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version