Kottayam
മാണി സി കാപ്പന്റെ വെളിച്ചത്തിൽ ഇനി ജോഷി കുമ്പളന്താനത്തിന് വഴിതെറ്റാതെ കുറിഞ്ഞിയിൽ തന്നെ ബസ്സിൽ നിന്നും ഇറങ്ങാം
പാലാ :മാണി സി കാപ്പന്റെ വെളിച്ചത്തിൽ ഇനി രാമപുരം പഞ്ചായത്ത് മെമ്പർ ജോഷി കുമ്പളന്താനത്തിനു കുറിഞ്ഞിയിൽ തന്നെ ബസിൽ നിന്നും ഇറങ്ങാം.രാമപുരം പഞ്ചായത്തിലെ കുറിഞ്ഞിയിൽ നേരം വൈകിയാൽ ഇരുട്ടിന്റെ കൂട് ആയിരുന്നു .ദൂരെ യാത്ര പോയി വൈകിയെത്തുന്ന നാട്ടുകാർക്ക് മഴ ആയതോടെ വെളിച്ച കുറവ് മൂലം സ്ഥലം മനസിലാവാതെ ദൂരെ സ്റ്റോപ്പിൽ പോയി ഇറങ്ങുന്നതും നിത്യ സംഭവമായി .
ഉദ്‌ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് മെമ്പർ ജോഷി കുമ്പളന്താനം അത് തുറന്നു തന്നെ പറഞ്ഞു എനിക്കും സ്ഥലം മാറി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങേണ്ടി വന്നിട്ടുണ്ട് .അത് കേട്ടപ്പോൾ പഞ്ചായത്ത് മെമ്പർ കവിതാ മനോജ് ഊറി ചിരിച്ചു .പക്ഷെ ഇനി ജോഷിക്കെന്നല്ല ആർക്കും വഴി തെറ്റില്ല .മാണി സി കാപ്പൻ എം എൽ എ യുടെ ഫണ്ടിൽ നിന്നും പണം മുടക്കി ലൈറ്റ് മാസ്റ്റ് ലൈറ്റ് മിഴി തുറക്കുമ്പോൾ കുറിഞ്ഞി ഗ്രാമത്തിനും അത് സന്തോഷത്തിന്റെ വെളിച്ചം നിറയുകയാണ്.
യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ തെരുവ് വിളക്കിന്റെ സ്വിച്ചു് ഓൺ കർമ്മം നിർവഹിച്ചു .പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചൻ ,മെമ്പർമാരായ കവിതാ മനോജ് ,ജോഷി ജോസഫ് ,കെ.കെ ശാന്താറാം ,മനോജ് ചീങ്കല്ലേൽ ,രജിത ഷിനു എന്നിവരും ;.ജിമ്മി ജോസഫ് ;മാത്തച്ചൻ പുതിയിടത്തു ചാലിൽ;തോമസ് ഉഴുന്നാലിൽ എന്നിവർ പങ്കെടുത്തു.