Kerala
ഭരണങ്ങാനത്ത് ഇന്ന് രാവിലെ ഫാദർ ജിനോയ് തൊട്ടിയിൽ തമിഴ് കുർബാന അർപ്പിക്കും
ഭരണങ്ങാനം: ജൂലൈ 26 ശനിയാഴ്ച രാവിലെ 8:30ന് ഫാദർ ജിനോയ് തൊട്ടിയിൽ തമിഴ് ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. തെള്ളകം കപ്പുച്ചിൻ സെമിനാരി വൈദിക വിദ്യാർഥികൾ ഫാ.സരീഷ് തൊണ്ടംകുഴിയുടെ കാർമികത്വത്തിൽ ഭരണങ്ങാനത്ത് ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കും. ഉച്ചകഴിഞ്ഞ് 2. 30ന് കേൾവി പരിമിതർക്ക് വേണ്ടി ഫാ. ബിജു മൂലക്കര വിശുദ്ധബലി അർപ്പിക്കും.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷമായതിനാൽ തിരുനാളിന്റെ 10 ദിവസങ്ങളിലും തീർത്ഥാടക ദേവാലയം 24 മണിക്കൂറും തുറന്നിടുന്നതാണ്. രാത്രി സമയത്ത് എപ്പോൾ വേണമെങ്കിലും കബറിട ദേവാലയത്തിൽ വന്നു പ്രാർത്ഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.
ജൂലൈ 26 ശനിയാഴ്ച രാവിലെ11.30 ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യകോണിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 5. 30ന് ഫാ.ജോസഫ് അമ്പാട്ട് , 6 .45 ന് ഫാ. ജോർജ് പുല്ലുകാലായിൽ, 8.30ന് ഫാം ജിനോയ് തൊട്ടിയിൽ, 10.00ന് ഫാ.സരീഷ് തൊണ്ടാംകുഴി, 2.30ന് ഫാ. ബിജു മൂലക്കര, 3 .30ന് ഫാ. മാത്യു വെട്ടുകല്ലേൽ ,05.00ന് തോമസ് പനയ്ക്കകുഴി, 07.00ന് ഫാ. ജെയിംസ് കുടിലിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. . നാല് മുപ്പതിന് റംശാ പ്രാർത്ഥനയ്ക്ക് ഫാ. മാത്യു പീടികയിൽ, 6.30 ന് ജപമാല പ്രദക്ഷിണത്തിന് ഫാ. ജോസഫ് വഞ്ചിപ്പുരക്കൽ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.