Kerala
കടനാട് കരിങ്കൽ കെട്ട് ഇടിഞ്ഞ് വീണ സംഭവത്തിൽ വാക്ക് പാലിച്ച് മുൻ പ്രസിഡണ്ട് ഉഷാ രാജു
പാലാ: കടനാട്: കടനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അയൽവാസിയുടെ 20 അടി പൊക്കമുള്ള കരിങ്കൽ കെട്ട് ഇടിഞ്ഞ് വീണ് അയൽക്കാരനായ വട്ടക്കാനായിൽ രാഘവ കുറുപ്പിൻ്റെ ഭവനം അപകടത്തിലായ സംഭവത്തിൽ ത്വരിത നടപടികളുമായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു .
മതിൽക്കെട്ട് ഇടിഞ്ഞ് വീണതറിഞ്ഞ് എത്തിയ ഉഷാ രാജുവും ,ബിനു വള്ളോം പുരയിടവും ,സെബാസ്റ്റ്യനും, നാട്ടുകാരും ചേർന്ന് ഉടനെ തന്നെ രാഘവ കുറുപ്പിനെയും കുടുംബത്തേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.ഭാഗ്യം കൊണ്ട് മാത്രമാണ് രാഘവ കുറുപ്പും കുടുംബവും അപകടത്തിൽ നിന്നും രക്ഷപെട്ടത്. ആ നടുക്കത്തിലാണ് ഉഷാ രാജുവും സംഘവും ആശ്വാസവുമായെത്തിയത് .
അവിടെ വച്ച് ഉഷാരാജു വാക്ക് നൽകിയിരുന്നു. മതിൽ പൊളിച്ച് മാറ്റി രാഘവക്കുറുപ്പിൻ്റെ ഭവനം സുരക്ഷിതമാക്കുമെന്ന് .രാവിലെ വില്ലേജ് ആഫീസറും ,മേലുകാവ് എസ്.ഐ യും സ്ഥലം സന്ദർശിച്ച് ആർ.ഡി.ഒ യെ വിവരമറിയിച്ചിരുന്നു. തുടർന്ന് ജെ.സി.ബി’ എത്തിച്ച് അപകടാവസ്ഥയിൽ നിന്ന കരിങ്കൽ കെട്ട് പൊളിച്ച് മാറ്റുകയായിരുന്നു.പറഞ്ഞ വാക്ക് പാലിച്ചതിൻ്റെ സന്തോഷത്തിലാണ് ഇപ്പോൾ മുൻ പ്രസിഡണ്ടും ,സ്ഥലം മെംബറുമായ ഉഷാ രാജുവും സംഘവും