Kottayam
അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കടക വാവുബലി ജൂലൈ 24 വ്യാഴം ( കർക്കടകം 8 ) ന് രാവിലെ 5 മണി മുതൽ ആരംഭിക്കും
പാലാ:അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കടക വാവുബലി ജൂലൈ 24 വ്യാഴം ( കർക്കടകം 8 ) ന് രാവിലെ 5 മണി മുതൽ ആരംഭിക്കും. കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത് ബ്രഹ്മശ്രീ കീച്ചേരി കേശവൻ നമ്പൂതിരിയാണ്.
ക്ഷേത്രക്കുളത്തിൽ പ്രത്യേകം തിരിച്ചുള്ള കടവിൽ കുളിച്ച് ബലിയിടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ അന്നേ ദിവസം പിതൃക്കൾക്കായി പിതൃനമസ്കാരം ,കൂട്ടനമസ്കാരം, എന്നിവ വഴിപാട് നടത്തുവാൻ സാധിക്കും. ബലിയിടാൻ എത്തുന്ന ഭക്തർക്ക് പ്രസാദമന്ദിരത്തിൽ ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.