Kottayam
ജൂലൈ 24ന് കോൺഗ്രസ് നേതാവായിരുന്ന കെ.കെ അബ്രാഹം അനുസ്മരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു
പാലാ: ദീർഘകാലം ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ പാലാ നിയോജകമണ്ഡലം പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന പ്രൊഫ. കെ.കെ. എബ്രാഹം കയത്തിൻകരയുടെ 12-ാമത് ചരമവാർഷിക ദിനം 2025 ജൂലൈ 24-ാം തീയതി വ്യാഴാഴ്‌ച 2.30ന് കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതിയംഗവുമായ രമേശ് ചെന്നിത്തല അനുസ്മരണാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസറും 15 വർഷത്തോളം കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റും ഡി.സി.സി. വൈസ് പ്രസിഡന്റ്, കെ.പി.സി.സി. അംഗം, മികച്ച സഹകാരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അനുസ്മരണാ സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി. പാലാ നിയോ ജകമണ്ഡലം കമ്മറ്റി പ്രസിഡൻ്റ് രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത *വഹിക്കും. യോഗത്തിൽ ജോസഫ് വാഴയ്ക്കൽ, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, ബിജു പുന്നത്താനം, എ.കെ. ചന്ദ്രമോ ഹൻ, ആർ. സജീവ്, ജോയി സ്‌കറിയ, എൻ. സുരേഷ്, പ്രൊഫ. സതീശ് ചൊള്ളാനി, മോളി പീറ്റർ, സി.റ്റി. രാജൻ, ആർ. പ്രേംജി, ഷോജി ഗോപി, ആനി ബിജോയി, തോമസുകുട്ടി നെച്ചിക്കാട്ട്, ആൽബിൻ ഇടമനശ്ശേരി, നിബിൻ റ്റി. ജോസ് എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ രാജൻ കൊല്ലംപറമ്പിൽ, ആർ. സജീവ്, ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട് എന്നിവർ പങ്കെടുത്തു.