Kottayam
വ്യവസായികൾ ശക്തരായി നിൽക്കുമ്പോൾ വ്യാപാരികളും ,കർഷകരും അവഗണിക്കപ്പെട്ടു: ജോർജ് വാലി
പാലാ:വ്യവസായികൾ ശക്തരായി നിൽക്കുമ്പോൾ വ്യാപാരികളും ,കർഷകരും അവഗണിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഐ.ആർ.ഡി.എഫ് പ്രസിഡണ്ട് ജോർജ് വാലി അഭിപ്രായപ്പെട്ടു’മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോർജ് വാലി
ഇറക്കുമതിയുടെ കാര്യത്തിലും വ്യവസായികളുടെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത്. ഇതു മൂലം കേരളത്തിലെ കർഷകർക്ക് ഉല്പാദന ചിലവ് പോലും ലഭിക്കാതെ വരുമ്പോൾ കർഷകർ റബ്ബർ വെട്ട് നിർത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കർഷകരെ വെട്ട് തുടരുന്നതിലേക്ക് കൊണ്ട് വരുവാൻ സർക്കാരും വ്യാപാരികളും ശ്രമിച്ചെങ്കിൽ മാത്രമെ റബ്ബർ വ്യാപാരികൾക്കും നിലനിൽപുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
ലോകത്ത് റബ്ബർ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന തായ് ‘ലൻഡ് ഇപ്പോൾ ആറാം സ്ഥാനത്തായപ്പോൾ 150 രൂപയ്ക്ക് ഐവറി കോസ്റ്റ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഗിൽബി നെച്ചിക്കാട്ട് ,സുരിൻ പൂവത്തിങ്കൽ ,സോജൻ തറപ്പേൽ ,ബിജു പി തോമസ് ,ദേവസ്യാച്ചൻ മറ്റത്തിൽ ,ജോസുകുട്ടി പൂവേലിൽ ,പി .എം മാത്യു ചോലിക്കര, തങ്കച്ചൻ പുളിയാർമറ്റം എന്നിവർ പ്രസംഗിച്ചു. എയ്ഞ്ചൽ മേരി ജിൽസ് ,അലീന രാജൻ ,സൂസൻ റോയ് ,എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.