Kottayam
പാലാ ആർ.ടി.ഒ ഓഫീസിൽ വിജിലൻസ്പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
പാലാ: ആർ.ടി.ഒ ഓഫീസുകളിൽ സംസ്ഥാന തലത്തിൽ നടത്തിയ വിജിലൻസ് പരിശോധനയുടെ ഭാഗമായാ പാലാ ആർ.ടി.ഒ ഓഫീസിൽ പരിശോധന നടത്തി. ഓപറേഷൻ ടീം വീൽസ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. 400 ഓളം ഫയലുകളിൽ പെന്റിംഗ് ഉള്ളതായും 2 ഏജന്റുമാരുടെ സാന്നിധ്യവും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
ഏജന്റുമാരുടെ സാന്നിധ്യവും അപേക്ഷകകൾ തീർപ്പാക്കാതെ മാറ്റിവെക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായായിരുന്നു പരിശോധന നടത്തിയത്.
ഇൻസ്‌പെക്ടർ ദ്വിജേഷ്, എ.എസ്.ഐ മാരായ സുരേഷ് കുമാർ, രഞ്ജിനി, ജോഷി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കഴിഞ്ഞ തവണ വിജിലൻസ് റെയ്ഡിന് വന്നപ്പോൾ ഒരു ബ്രോക്കർ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടി രക്ഷപെട്ടിരുന്നു.എന്നാൽ ഇത്തവണ ബ്രോക്കർമാർ താഴേക്ക് ചാടാൻ കൂട്ടാക്കിയിരുന്നില്ല.