Kottayam
മേവട സുഭാഷ് ഗ്രന്ഥശാലയിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ 4,5 വാർഡ്കളിലെ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു
പാലാ:മേവട സുഭാഷ് ഗ്രന്ഥശാലയിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ 4,5 വാർഡ്കളിലെ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് ശ്രീ. ആർ. വേണുഗോപാൽ ആദ്യക്ഷം വഹിച്ച യോഗം മീനച്ചിൽ താലൂക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീ. K R പ്രഭാകരൻ പിള്ള ഉദ്ഘാടനം നിർവഹിക്കുകയും ഹരിത സേനങ്ങാങ്ങളെ ആദരിക്കുകയും ചെയ്തു
. ഗ്രന്ഥശലക്ക് ഗ്രന്ഥകാരനും ചിന്തകനും ആയ ജോസ് പുറ്റനാനി നൽകിയ വാട്ടർ പുരിഫൈറിന്റെ സമർപ്പണവും നടന്നു. റിട്ട. ജില്ലാ ജഡ്ജ് . ആർ. ഗോപാലകൃഷ്ണപിള്ള, ഉണർവ് സീനിയർ വെൽഫെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് അഡ്വ: സി. എം. രവീന്ദ്രൻ, ജോസ് പുറ്റനാനി , റ്റി. സി. ശ്രീകുമാർ, പ്രൊ. റോസിലിണ്ട് ജോർജ്, സി. റ്റി. പ്രസന്നകുമാരി, സെക്രട്ടറി തോമസ് പുറ്റ നാനി ബെന്നി മാത്യു, ബിനു വി. റ്റി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.