Kottayam
കരുതലിനായി ഒരുമിച്ച് മണർകാട് മേഖല മർത്തമറിയം വനിതാ സമാജം പ്രവർത്തകർ
മണർകാട് :മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിശുദ്ധ മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൽ കഴിയുന്ന
അന്തേവാസികൾക്ക് നൽകുന്നതിനായി ശേഖരിച്ച ഉപയോഗപ്രദമായ വസ്ത്രങ്ങൾ കത്തീഡ്രൽ സഹവികാരി വെരി. റവ. കുര്യാക്കോസ് കോറപ്പിസ്കോപ്പ കിഴക്കേടത്ത്, സമാജം പ്രസിഡന്റ് റവ.ഫാ.ലിറ്റു ടി ജേക്കബ് തണ്ടാശേരിൽ, കത്തീഡ്രൽ ട്രസ്റ്റി ബെന്നി റ്റി ചെറിയാൻ താഴത്തേടത്ത്, സമാജം ഭാരവാഹികൾ എന്നിവർ ചേർന്ന് ആശ്രയയിലെ പ്രവർത്തകർക്ക് കൈമാറി.