Kottayam
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കാരാട്ടില്ലത്ത് വീട്ടിൽ റിനോ തോമസ് (മീനച്ചിൽ) സീനിയർ വിഭാഗത്തിൽ രണ്ട് സ്വർണ്ണ മെഡലും, യൂത്ത് വിഭാഗത്തിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും കരസ്തമാക്കി
തൃശ്ശൂരിൽ വെച്ചു നടന്ന 47 മത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കാരാട്ടില്ലത്ത് വീട്ടിൽ റിനോ തോമസ് (മീനച്ചിൽ) സീനിയർ വിഭാഗത്തിൽ രണ്ട് സ്വർണ്ണ മെഡലും, യൂത്ത് വിഭാഗത്തിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും കരസ്തമാക്കി.
അതോടൊപ്പംതന്നെ പ്രൊ പഞ്ച ആം റെസ്ലിംഗ് ടൂർണമെന്റിൽ സെലക്ഷൻ കരസ്തമാക്കുകയും ചെയ്തു. മുൻ ദേശീയ യൂത്ത് വിഭാഗത്തിൽ ചാമ്പ്യൻനും കൂടാതെ കോട്ടയം പഞ്ചഗുസ്തി ടീം ക്യാപ്റ്റൻ കൂടിയാണ് റിനോ തോമസ്.2021 ൽ ജൂനിയർ വിഭാഗത്തിലാണ് റിനോ തോമസ് പഞ്ചഗുസ്തിയിൽ അരങ്ങേറ്റം കുറിച്ചത് ശേഷമുള്ള ചിട്ടയായ പരിശീലനത്തിലൂടെ മികവ് വർധിപ്പിക്കാൻ സാധിച്ചു,പരിശീലനം നടത്തുന്നത് ഇവോ ഫിറ്റ്നസ് ജിംനേഷ്യത്തിലാണ് (പാലാ)