Kerala
ആലപ്പുഴ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ഇനി മോഹൻദാസ് ഇല്ല
ആലപ്പുഴ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ഇനി മോഹൻദാസ് ഇല്ല.ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിച്ചിരുന്ന മോഹൻദാസ് അന്തരിച്ചു.ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്.
നഗരത്തിൽ വിവിധയിടങ്ങളിലായി ഗതാഗതം നിയന്ത്രിച്ചിരുന്ന മോഹൻദാസ് യാത്രക്കാർക്ക് സുപരിചിതനാണ്.തിരക്കേറിയ ജംഗ്ഷനുകളിൽ വിയർപ്പൊഴുക്കി ജോലി ചെയ്തിരുന്ന മോഹൻദാസ് ഫലപ്രദമായാണ് തിരക്ക് നിയന്ത്രിച്ചിരുന്നത്.20 വർഷത്തിലധികം ബി എസ് എഫിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് ഹോം ഗാർഡായി ജോലി തുടങ്ങിയത്.