Kottayam

വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയ നവ ദമ്പതിമാരുടെ കാര്‍ ലോറിയിലിടിച്ചു ; രാമപുരം സ്വദേശിയായ നവവരന്‍ മരിച്ചു

Posted on

വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയ ദമ്പതിമാരുടെ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ നവവരന്‍ മരിച്ചു.  പാലാ രാമപുരം കൊണ്ടാട് അറയാനിക്കവല മാളിയേക്കല്‍ പേണ്ടാനത്ത് ജോസഫിന്റെ മകന്‍ ഡോണറ്റ് (36) ആണ് മരിച്ചത്. ഭാര്യ അമര്‍ലിയ (34) പരിക്കേറ്റ് ചികിത്സയിലാണ്. ഇറ്റലിയില്‍ നേഴ്‌സായി ജോലി നോക്കുന്ന ഡോണറ്റ് കഴിഞ്ഞ മേയ് 26നാണ് വിവാഹിതനാ
യത്. തിങ്കളാഴ്ച രാത്രി 10.30നായിരുന്നു നവദമ്പതിമാര്‍ കാറില്‍ വേളാങ്കണ്ണിക്ക് പോയത്.

ജൂലൈ രണ്ടിന് ഇറ്റലിയിലേക്ക് തിരിക മടങ്ങാനിരിക്കുകയായിരുന്നു.  അമ്മ ചിന്നമ്മ .ഭാര്യ അമര്‍ലിയ കണ്ണൂര്‍ അലവില്‍ പൂവങ്കേരിയില്‍ കുടുംബാഗമാണ്.ഡോണറ്റിന്റെ സഹോദരങ്ങള്‍ . ജാന്‍സി, ജിന്‍സി(സൗദി). അച്ഛന്‍ ജോസഫ്(അപ്പച്ചന്‍) അടിമാലി തോക്കുപാറ സ്വദേശിയാണ്. ആറു വര്‍ഷം മുമ്പാണ് ഇവര്‍ രാമപുരത്ത് താമസം തുടങ്ങിയത്.വിവരമറിഞ്ഞ് പിതാവ് ജോസഫും ബന്ധുക്കളും തിരുച്ചിറപ്പള്ളിക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version