Kottayam

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി 26 വർഷത്തിനുശേഷം രാമപുരം പോലീസിന്റെ പിടിയിൽ

Posted on

കോട്ടയം: 1999 മെയ്‌ 30 ന് രാമപുരം ഏഴാചേരി തെക്കെപറമ്പ് വീട്ടിൽ നിന്നും ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ മോഷണം ചെയ്തു കൊണ്ടു പോയ കേസിലെ മൂന്നു പ്രതികളിൽ രണ്ടാം പ്രതിയായ, തിരുവനന്തപുരം പൊയ്കക്കട ഇൻതുങ്കൽ വീട്ടിൽ അപ്പു മകൻ സുനിൽകുമാർ ആണ് 26 വർഷങ്ങൾക്കു ശേഷം രാമപുരം പോലീസിന്റെ വലയിൽ വീണത്. കേസിൽ പ്രതിയാകുമ്പോൾ സുനിലിന് 22 വയസ്സാണ് പ്രായം.
1,3പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുള്ളതും രണ്ടാം പ്രതിയായ. ഇയാളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോർട്ട് പാലാ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതുമാണ്.

തിരുവനന്തപുരം ജില്ലയിലെ കൊടുമൺ സ്വദേശിയാണ്. ഇയാൾ പൊതു ചടങ്ങുകളിൽ ഒന്നും പങ്കെടുക്കാതെ ജീവിച്ചു വരികയായിരുന്നു. വാട്സ്ആപ്പ് വഴി ആവശ്യക്കാർക്ക് മറ്റുള്ള ആൾക്കാർ വഴി ലോട്ടറി എത്തിച്ചു കൊടുത്തിരുന്നു.
. ഒരു വർഷം മുൻപ് വരെ പിരപ്പൻകോട് ആയിരുന്നു താമസം,. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റുള്ളവരുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. തിരുവനന്തപുരം വട്ടപ്പാറയിൽ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന ശീലം ഇയാൾക്ക് ഇല്ലാത്തതിനാലും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല എന്നതിനാലും പ്രതിയെ കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. താമസിക്കുന്ന സ്ഥലങ്ങളിൽ ഒന്നിലധികം പട്ടിയെ വളർത്തിയിരൂന്നതിനാൽ അയൽവാസികൾക്ക് മറ്റും വീട്ടിലേക്ക് കയറുന്നതിനും തടസ്സമായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ കേസിലേക്ക് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളാണ്. കേരളത്തിൽ കല്ലമ്പലം,കിളിമാനൂർ, അഞ്ചൽ,പാലാ,രാമപുരം പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉള്ള ആളാണ്. ഇയാൾക്ക് മറ്റു പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നിരവധി നാളുകളിലെ അന്വേഷണത്തിനും പ്രയത്നത്തിനും ഒടുവിൽ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.

ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് A IPS ന്റെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി സദന്റെ മേൽനോട്ടത്തിൽ രാമപുരം പോലീസ് സ്റ്റേഷൻ SHO അഭിലാഷ് കുമാർ, സിപിഒ അനീഷ്, സിപിഒ ശാന്തി T ശശി, അനീഷ്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം എട്ടുവർഷത്തോളമായി കേരളം കർണാടകം തമിഴ്നാട് പോലീസിന് പിടികൊടുക്കാതെ നടന്ന സാമ്പാർ മണിയെ കർണാടക വനാതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്തതും രാമപുരം പോലീസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version