Kerala
വലവൂർ ഗവ. യുപി സ്കൂൾ ക്ലാസ്സുകളിൽ ഇനിമുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം പാലാ എം എൽ എ മാണി സി കാപ്പൻ നാളെ നിർവഹിക്കും
വലവൂർ ഗവ. യുപി സ്കൂൾ ക്ലാസ്സുകളിൽ ഇനിമുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം പാലാ എം എൽ എ മാണി സി കാപ്പൻ നാളെ നിർവഹിക്കും. കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കരൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ബെന്നി മുണ്ടത്താനത്ത് ക്രിയേറ്റീവ് വർക്ക് ഷോപ്പ് ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കും.
ഫാഷൻ ടെക്നോളജി, ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ, കാർപ്പന്ററി, പ്ലംബിംഗ്, വയറിംഗ്, എംബ്രോഡയറി, കേക്ക് നിർമ്മാണം, വുഡ് ഡിസൈനിംഗ്, കോമൺ ടൂൾസ്, കളിനറി സ്കിൽസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലാണ് പരിശീലനം നൽകുന്നത്.
കൊച്ചിൻ ശാസ്ത്ര സാങ്കേതിത സർവ്വകലാശാല (കുസാറ്റ്) ഇൻസ്ട്രക്ടർമാർ പരിശീലനം നൽകും. പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.
കരൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ചു ബിജു, രാമപുരം എ ഇ ഒ ജോളിമോൾ ഐസക്, രാമപുരം ബിപിസി ജോഷി കുമാരൻ, പി ടി എ പ്രസിഡന്റ് ബിന്നി ജോസഫ് , എസ് എം സി പ്രസിഡന്റ് രാമചന്ദ്രൻ കെ എസ്, എം പി ടി എ പ്രസിഡന്റ് രജി സുനിൽ എന്നിവർ സംബന്ധിക്കും.