Kerala
കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി.,തിരുവനന്തപുരം ഫയർ ഫോഴ്സ് വിദഗ്ദ്ധമായി കുഞ്ഞിന്റെ തലയിൽ നിന്നും കാലം ഊരി മാറ്റി
കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി. പൂജപ്പുര കേശവൻ നഗർ റോഡ് അശോക് ഭവനിൽ അശോകിന്റെ മകൾ അഭിനയയുടെ തലയാണ് സ്റ്റീൽ കലത്തിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തല പൂർണമായും കലത്തിനുള്ളിലായി ഭയന്ന് പോയ കുഞ്ഞിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് തിരുവനന്തപുരം ഫയർ ഫോഴ്സ് ആസ്ഥാനത്തെത്തിക്കുകയായിരുന്നു.
തുടർന്ന് സ്റ്റേഷൻ ഗ്രേഡ് ഓഫീസർ സതീഷ് കുമാർ,സീനിയർ റെസ്ക്യൂ ഓഫീസർ എം.ഷാഫി എന്നിവരുടെ നേതൃത്വത്തിൽ മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് കലം മുറിച്ച് മാറ്റി കുഞ്ഞിന്റെ തല പുറത്തെത്തിച്ചത്. കലം മുറിച്ചു മാറ്റി വെളിച്ചം കണ്ടതോടെ വീട്ടുകാർക്കൊപ്പം കുഞ്ഞ് സന്തോഷത്തോടെയാണ് മടങ്ങിയത്.