Kerala
അഗാധ ഗർത്തം : പാറത്തോട് – വേങ്ങത്താനം (പാലപ്ര ) പാതയിൽ വാഹനഗതാഗതം നിരോധിച്ചു
കാഞ്ഞിരപ്പള്ളി :പാറത്തോട് – പാറത്തോട് – പാലപ റോഡിലെ മലനാടിനു സമീപത്തുള്ള പാലത്തിനടിയിൽ ആഴത്തിലുള്ള വിള്ളൽ രൂപപ്പെട്ടതിനേ തുടർന്ന് ഗതാഗതം നിർത്തലാക്കി.
കാലവർഷം ശക്തി പ്രാപിക്കുന്നതിനിടെ പാലത്തിനടിയിൽ അഗാധ ഗർത്തം രൂപപ്പെട്ടതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. നാട്ടുകാർ അധികൃതരെ വിവരമറിയിച്ചതിനേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചാത്ത് അധികൃതരും സ്വലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറിയ വാഹനങ്ങൾ മലനാടിനു സമീപത്തുള്ള റോഡിൽ കൂടിയും വലിയ വാഹനങ്ങൾ വെളിച്ചിയാനി – പാലപ്ര റോഡിലൂടെയും ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ അറിയിച്ചു