Kerala

പാലാ മുണ്ടുപാലത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ :പാടം നികത്തുന്നതിനെതിരെ നിന്നാൽ അകത്തിടുമെന്ന് ബോർഡ്

Posted on

പാലാ :പാലാ മുണ്ടുപാലത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലവിൽ വന്നു .ഇവിടെ സെമിനാരി ജങ്ഷനിൽ സ്വകാര്യ വ്യക്തി പാടം നികത്തികൊണ്ടിരിക്കുകയാണ് .ഇതിനെതിരെ കോട്ടയം മീഡിയ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു .ഇന്ന് രാവിലെ സ്വകാര്യ വ്യക്തി പടം നികത്തുന്ന സ്ഥലത്ത് ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട് .പാടം നികത്തുന്നത് നിയമാനുസൃതമാണെന്നും ഇതിനെതിരെ അപവാദം പ്രചരിപ്പിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നുമാണ് ഭീഷണി ബോർഡിൽ പറഞ്ഞിട്ടുള്ളത് .

ഇന്നലെ രാത്രിയുടെ  മറവിലാണ് സ്വകാര്യ വ്യക്തി ഈ ബോർഡ് സ്ഥാപിച്ചിച്ചത്.ആയിരക്കണക്കിന് ലോഡ് മണ്ണ് ഇറക്കിയപ്പോൾ റോഡ് ചകിരിച്ചോർ പരുവത്തിലാക്കി അതിനു ഒരു കുറ്റവും ഇല്ല കാരണം അത് സർക്കാർ റോഡ് ആണല്ലോ .മുണ്ടുപാലവും സെമിനാരി ജങ്ഷൻ ആശാ നിലയം റോഡ് നൂറു കണക്കിന് ആൾക്കാരാണ് ഉപയോഗിക്കുന്നത് .എന്നാൽ ഒരു ജനത്തിനും പരാതിയില്ലെന്നുള്ളതാണ് രസകരം .സിപിഐ ;സിപിഐഎം ;കേരളാ കോൺഗ്രസ് എം തുടങ്ങിയ പാർട്ടികൾക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് ആശാ നിലയം ജങ്ഷൻ .

എന്നാൽ ഈ മൂന്നു പാർട്ടികളും ഈ പാടം നികത്തലിനെതിരെ ശബ്ദിച്ചിട്ടില്ല .ബോയ്സ് ടൗൺ ജങ്ഷനിൽ ഒരു മാസം മുൻപ് സ്വകാര്യ വ്യക്തി പാടം നികത്തി സർക്കാർ തോട് കോൺഗ്രീറ്റ് കുഴലിലൂടെ ഗതി മാറ്റി വിട്ടിരുന്നു.അധികാരികളെല്ലാം സ്വകാര്യ വ്യക്തികൾക്ക് സപ്പോർട്ടായാണ് നില്‌ക്കുന്നത് .പാലായിൽ ബൈബിൾ പഠന കേന്ദ്രം ഉണ്ടായിട്ടും കാഞ്ഞിരപ്പള്ളിയിൽ പോയി ബൈബിൾ പഠിച്ച വ്യക്തിയാണ് ബോയ്സ് ടൗൺ ജങ്ഷനിൽ പാടം നികത്തുന്നത്.പണം കൈയ്യിലുണ്ടെങ്കിൽ നാട്ടിൽ എന്തും നേടാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിപ്പോൾ പാലാ മുണ്ടുപാലം പാടശേഖരത്തിൽ നടന്നു കൊണ്ടിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version