Kerala
സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം
കോട്ടയം:സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം ഉണ്ടായിരുന്നത്.ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം മണിക്കൂറുകൾക്കകം പോസ്റ്റർ പിൻവലിച്ചു.
ജില്ലാ സെക്രട്ടറി വി ബി ബിനു ആണ് പോസ്റ്റർ പിൻവലിക്കാൻ നിർദേശം നൽകിയത്. പോസ്റ്റർ വിവാദം ആകുമെന്ന കാരണത്താൽ ആണ് ജില്ലാ നേതൃത്വം പിൻവലിക്കാൻ നിർദേശം നൽകിയത്.
കാവി പതാകയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ കുങ്കുമ പൊടിയെറിഞ്ഞ് കേരളാ ഗവർണർ പരിസ്ഥിതി ദിനം ആചരിച്ചത് സി.പി.ഐ തന്നെ നിശിത വിമർശനം അഴിച്ചു വിട്ടിരുന്നു. വിവാദമാകുമോയെന്ന് കരുതിയാണ് പിൻവലിച്ചതെന്ന് സി.പി.ഐ വൃത്തങ്ങൾ പറഞ്ഞു.