Kerala

ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതി അറസ്റ്റിൽ

Posted on

കോട്ടയം :ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതി അറസ്റ്റിൽ. അതിരമ്പുഴ വില്ലേജിൽ അമ്മഞ്ചേരി, കുമ്മണ്ണൂർ വീട്ടിൽ അർജുൻ ഗോപി ഭാര്യ 37 വയസ്സുള്ള ധന്യ അർജുൻ ആണ് പോലീസിന്റെ പിടിയിലായത്.

03-04-2025 ൽ ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2022 മാർച്ച്‌ മാസം മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ ആണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്നചിത്രങ്ങൾ എടുക്കുകയും, ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരൻ നിന്നും 60 ലക്ഷം രൂപയും 61പവൻ സ്വർണവും അപഹരിക്കുകയായിരുന്നു.

പ്രധാന പ്രതിയായ ധന്യ കേരള ഹൈക്കോടതി മുമ്പാകെ മുൻ കൂർ ജാമ്യത്തിന് അപേക്ഷ നല്കിയിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ സറണ്ടർ ചെയ്യുന്നതിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗർഭിണി ആണെന്ന പരിഗണനയിൽ കോടതി ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version