Kerala
ചങ്ങനാശ്ശേരി താലൂക്കിൽ ഇ. കെ.വൈ.സി. മസ്റ്ററിങ് പൂർത്തിയാക്കിട്ടില്ലാത്ത റേഷൻ കാർഡുടമകൾ ജൂൺ 10 ന് മുൻപായി പൂർത്തീകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ
കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിൽ ഇ. കെ.വൈ.സി. മസ്റ്ററിങ് പൂർത്തിയാക്കിട്ടില്ലാത്ത റേഷൻ കാർഡുടമകൾ ജൂൺ 10 ന് മുൻപായി പൂർത്തീകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. മരിച്ചവരുടെ പേര് കുറവ് ചെയ്യാനും മരണപ്പെട്ട കാർഡുടമ, നാട്ടിൽ സ്ഥിരതാമസമില്ലാത്ത കാർഡുടമ എന്നിവരുടെ ഉടമസ്ഥാവകാശം മാറ്റാനും ഓൺലൈൻ ആയി അപേക്ഷിക്കണം.
അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിരിക്കുന്നവർ ഓഫീസുമായി ബന്ധപ്പെട്ട് കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷയും നൽകണം. പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ പി.എച്ച്.എച്ച്. (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനായി ജൂൺ 15 വരെ നൽകാം.
അർഹരായിട്ടുള്ള കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അക്ഷയ കേന്ദ്രം വഴിയൊ സിറ്റിസൺ ലോഗിൻ പോർട്ടൽ (https://ecitizen.civilsupplieskerala.gov.in) മുഖേനയോ അപേക്ഷിക്കണം. ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ
04812421660-9188527646, 9188527647, 9188527648, 9188527649, 9188527358.