Kerala

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികളെയും ഡി.വൈ.എഫ് ഐ അനുമോദിച്ചു

Posted on

പാലാ: രാമപുരം:DYFI Merit day :dyfi രാമപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം പഞ്ചായത്തിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. ഒപ്പം ജില്ലയിലെ മികച്ച നേഴ്സ് നുള്ള പുരസ്‌കാരം ലഭിച്ച സിന്ധു പി. നാരായൺ നെ യും വേദിയിൽ ആദരിക്കുകയുണ്ടായി.

പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ.എഫ് ഐമുൻ ജില്ലാ സെക്രട്ടറിയും. വെളിയന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റുമായ സ. സജേഷ് ശശി നിർവഹിച്ചു.  ജലവിഭവ വകുപ്പ് മന്ത്രി . റോഷി ആഗസ്റ്റിൻ പുരസ്‌കാരം വിതരണ ചെയ്യുകയും വിദ്യാർത്ഥികൾക്കുള്ള ആശംസകളും നേർന്നു.പരിപാടിയിൽ ചക്കാമ്പുഴ ബഡ്‌സ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോം വിതരണം ചെയ്യുകയും. പഠനോപകരണ വിതരണത്തിന്റെ മേഖല തല ഉദ്ഘടനവും നടന്നു.

തുടർന്ന് നാടിനു അഭിമാനമായ ഉന്നത വിജയം കൈവരിച്ച മുഴുവൻ കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിക്കുകയും RIT കോളേജ് അസോസിയേറ്റ് പ്രൊഫസർ സജീവ് യൂ. എസ് ക്ലാസ് നയിക്കുകയും ചെയ്തു.Dyfi മേഖല പ്രസിഡന്റ്‌ മനു അധ്യക്ഷൻ ആയ യോഗത്തിൽ DYFI ബ്ലോക്ക്‌ സെക്രട്ടറി സ. Nr വിഷ്ണു ആശംസകൾ അറിയിച്ചു സംസാരിച്ചു. സിപിഎം ഏരിയ കമ്മിറ്റി മെമ്പർ സ. Ks രാജു, ലോക്കൽ സെക്രട്ടറി അജി സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ മെമ്പർ സണ്ണി പൊരുന്നക്കോട്ട്, DYFI മേഖല സെക്രട്ടറി സ. അനൂപ് ഗോപി, ബ്ലോക്ക്‌ കമ്മിറ്റിഅംഗം അഖിൽ തമ്പി. തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.നാടിനെ കൈപിടിച്ചുയർത്തുന്ന സ്നേഹ സമ്പന്നമായ dyfi യുടെ പ്രവർത്തനങ്ങൾ തുടരുകയാണ്. നാളെ രാമപുരം പഞ്ചായത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലായി 500ൽ പരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയാണ്. പഠന വണ്ടിയുടെ ഫ്ലാഗ് ഓഫ് DYFI ബ്ലോക്ക്‌ സെക്രട്ടറി സ. NR വിഷ്ണു നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version