Kerala
കനത്ത മഴയുടെ തണുപ്പ് മാറ്റാൻ അൽപ്പം ചൂടാക്കിയ ഡ്രൈവർമാരെ പൊക്കി പോലീസ് :ഇപ്പോൾ അകത്തും പുറത്തും റെഡ് അലർട്ട്
പാലാ :കോട്ടയം ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതിരാവിലെ മുതൽ കനത്ത മഴയായിരുന്നു ജില്ലയിൽ .എന്നാൽ കനത്ത മഴയുടെ തണുപ്പിനെ വെല്ലാൻ ചൂടാക്കാൻ അൽപ്പം മദ്യം കഴിച്ച ഡ്രൈവർമാർ കുടുങ്ങി.രാവിലെ തന്നെ പാലാ പോലീസ് ബ്രെത്ത് അനലൈസറുമായി രംഗത്തിറങ്ങിയപ്പോൾ കുടുങ്ങിയത് മൂന്നു സ്വകാര്യ ബസ്സിലെ ഡ്രൈവർമാരാണ്.
ഡ്രൈവര്മാരെയും ബസ്സും പോലീസ് കസ്റ്റഡിയിലായി.അങ്ങനെ അകത്തും പുറത്തും റെഡ് അലർട്ടായി.ഡി വൈ എസ പി കെ സദന്റെ നിർദ്ദേശ പ്രകാരം ട്രാഫിക് എസ് ഐ ഐ ബി സുരേഷാണ് ചൂടാക്കൽ വീരന്മാരെ പൊക്കിയത്.