Kerala

കഴിക്കുന്നത് വർമയാണ്, കഴിക്കുന്നത് ശവമാണ്; ഷവർമ എന്നാണ് പറയുന്നത്:അറേബ്യൻ ഭക്ഷണ സംസ്ക്കാരത്തിനെതിരെ കേസരിയുടെ മുഖ്യ പത്രാധിപർ

Posted on

ഷവർമ കഴിക്കുന്നതിനെതിരെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവർമക്കെതിരെ ആർഎസ്എസ് നേതാവ് രം​ഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നാണ് ചിന്താ​ഗതിയെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഭക്ഷണത്തിന്റെ കാലമാണ്. ന​ഗരങ്ങളിൽ മാത്രമല്ല, ​ഗ്രാമങ്ങളിൽ പോലും രാത്രികാലത്താണ് ഭക്ഷണം കഴിക്കുന്നത്. ആ ഭക്ഷണങ്ങളുടെയൊക്കെ പേരുപോലും ഇപ്പോ ഓർത്തെടുക്കാൻ പറ്റില്ല. നമ്മുടെ തെരുവുകളിലൂടെ നടക്കുമ്പോൾ കരിഞ്ഞ മാംസത്തിന്റെ രൂക്ഷമായ ​ഗന്ധം നാസാദ്വാരങ്ങളെ തുളച്ചുകൊണ്ട് കടന്നുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

കേരളത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ചാൽ ശ്മശാനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക. അവിടെ നമ്മൾ ശവ വർമയാണ് കഴിക്കുന്നത്. ചിലർ അതിനെ ഷവർമ എന്നാണ് പറയുന്നത്. കഴിക്കുന്നത് വർമയാണ്, കഴിക്കുന്നത് ശവമാണ്. അതാണ് അങ്ങനെ പേര്. ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും മുഹമ്മദും തോമസും ഇല്ല. പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്. ആക്രാന്തം മൂത്ത് ഇത് കഴിച്ച് പണ്ടാരമടങ്ങുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version