Kerala

സജി സാറിന്റെയും ,പ്രീതി ടീച്ചറിന്റെയും പ്രതീക്ഷ തെറ്റിയില്ല;കടനാടിന്റെ കനകമായി ഇരട്ടക്കുട്ടികളുടെ ഈ ഇരട്ട എ പ്ലസ്

Posted on

പാലാ :കടനാട്‌ :കടനാട്‌ സെന്റ് സെബാസ്ററ്യൻസ് സ്‌കൂളിന് അഭിമാനകരമായ 100 ശതമാനം വിജയമാണ് എസ് എസ് എൽ സി ഫലം വന്നപ്പോൾ വിദ്യാർഥികൾ  നേടി കൊടുത്തത് .അതിൽ തന്നെ ഇരട്ട കുട്ടികളുടെ എ പ്ലസ് ഇരട്ടി മധുരവുമാണ് സ്‌കൂളിന് സമ്മാനിച്ചിരിക്കുന്നത്.ഇരട്ട കുട്ടികളായ ശ്രീദേവ് ബിജുവും ;ശ്രീഹരി ബിജുവും എസ് എസ് എൽ സി എഴുതിയപ്പോൾ വീട്ടുകാർക്കും ഒരാശങ്ക ഇല്ലാതിരുന്നില്ല .ഇരുവർക്കും തുല്യ വിജയം ലഭിച്ചില്ലെങ്കിൽ ഒരാൾക്ക് അതൊരു വിഷമമാവുമല്ലോ എന്നായിരുന്നു ആശങ്ക .

പക്ഷെ ദൈവഹിതം പോലെ ഇരുവർക്കും എ പ്ലസ് ലഭിച്ചപ്പോൾ വീട്ടുകാർക്കെന്നത്  പോലെ സ്‌കൂൾ അധികൃതർക്കും അത് ഇരട്ടി മധുരമായി.ചേച്ചി ശ്രീലക്ഷ്മിക്കും എസ് എസ് എൽ സി ക്കു എപ്ലസ് ഉണ്ടായിരുന്നു.അതിനാൽ തന്നെ എ പ്ലസ്സിനായി ചേച്ചിയുടെ സഹായവും ഉണ്ടായിരുന്നു .സെന്റ് സെബാസ്ററ്യൻ സ്‌കൂളിലെ ഹെഡ് മാസ്റ്റർ സജി ജോസഫ് സാറിനു ഇവർക്ക് എപ്ലസ് ലഭിച്ചതിൽ വളരെ സന്തോഷിക്കുന്ന അധ്യാപകനാണ് .സജി സാറിനു അധ്യാപനം തൊഴിൽ മാത്രമല്ല ഒരു അനുഷ്ട്ടാനവുമാണ് .അതിരാവിലെ സ്‌കൂളിൽ എത്തുന്ന സജി സാർ അവസാന കുട്ടി വരെ പോയിട്ടേ സ്‌കൂളിൽ നിന്നും പോകൂ.

ക്‌ളാസ് ടീച്ചർ പ്രീതിക്കും തന്റെ ക്‌ളാസിലെ ഇരട്ടക്കുട്ടികളുടെ വിജയത്തിൽ സന്തോഷമാണുള്ളത്  .ക്‌ളാസിലെ സമാധാന കാംഷികളാണ് ഇരുവരും .കടനാട്‌ നിവാസികളും ഈ വിദ്യാർത്ഥികളെ സ്നേഹം കൊണ്ട് മൂടുന്നു  .തങ്ങളുടെ ഗ്രാമത്തിന്റെ വിളക്കാകേണ്ടവരെ ഗ്രാമം സ്നേഹിക്കാതിരിക്കുമോ  . വാർഡ് മെമ്പർ ഉഷാ രാജുവും അഭിനന്ദനവുമായി വട്ടക്കാനായിൽ വീട്ടിൽ ഓടിയെത്തി.ഭാവിയിലെ ഈ താരങ്ങൾ ഇപ്പോൾ വളരെ സന്തോഷിക്കുകയാണ്.നാടിനും വീടിനും വിളക്കാകേണ്ടവരുടെ സന്തോഷം നാടിന്റെയും സന്തോഷമാവുകയാണ് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version