Kerala

റെഡ് ക്രോസ് ദിനാചരണം ഇന്ന്,രാജ്യത്ത് തന്നെ ആദ്യമായി കോട്ടയം ജില്ലാ റെഡ് ക്രോസ്സ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീം (QRT)ദുരന്ത നിവാരണത്തെനേരിടാൻ ഒരു സേന

Posted on

കോട്ടയം :റെഡ് ക്രോസ് ദിനാചരണം ഇന്ന്,രാജ്യത്ത് തന്നെ ആദ്യമായി കോട്ടയം ജില്ലാ റെഡ് ക്രോസ്സ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീം (QRT)ദുരന്ത നിവാരണത്തെനേരിടാൻ ഒരു സേന.

കാരുണ്യ സേവന സന്നദ്ധ സംഘടനയായ റെഡ് ക്രോസ് എന്ന മഹാപ്രസ്ഥാനത്തിൻ്റെ പിതാവായ ജീൻ ഹെൻറീ ഡുണൻ്റിറിൻ്റെ ജന്മദിനമാണ് മെയ് 8. ഈ ദിനം ലോകമെമ്പാടും റെഡ് ക്രോസ് ദിനമായും ആചരിക്കുകയാണ്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ 2025 മെയ് 8 ന് റെഡ് ക്രോസ് ദിനാചരണ പരിപാടി കോട്ടയം നാഗമ്പടം റെഡ് ക്രോസ് ടവറിലെ ബാബു എസ് പ്രസാദ് സ്മാരക ഹാളിൽ വച്ച് നടക്കുകയാണ്. രാവിലെ 10 മണിക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് ചെയർമാൻ ജോബി തോമസ് അധ്യക്ഷത വഹിച്ച ദിനാചരണ സമ്മേളനം ബഹു കേരള സഹകരണ തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ് ക്രോസ് സ്കൂൾ ടീച്ചർ കൗൺസിലർമാരായി സേവന കാലയളവ് പൂർത്തീകരിച്ച് വിരമിക്കുന്ന അധ്യാപകരെയും, 2024-25 അധ്യയന വർഷം ജൂനിയർ റെഡ് ക്രോസ് യൂണിറ്റുകളിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വച്ച വിദ്യാലയത്തേയും മന്ത്രി ആദരിച്ചു.

റെഡ്ക്രോസ് പ്രവർത്തനമേഖലയിലെ പുതിയ ചുവട് വയ്പ് എന്ന നിലയിൽ, നമ്മുടെ രാജ്യത്ത് തന്നെ ആദ്യമായി കോട്ടയം ജില്ലാ റെഡ് ക്രോസ് ബ്രാഞ്ചിൻ്റെ നേ
തൃത്വത്തിൽ ദുരന്തമുഖത്ത് ത്വരിത പ്രവർത്തനം ചെയ്യുവാനായി ക്വിക്ക് റെസ്പോൺസ് ടീം (ORT) രൂപീകരിക്കുകയാണ്. QRT യുടെ പ്രവർത്തനോ
ദ്ഘാടനവും, “ക്ഷയ രോഗവിമുക്ത കോട്ടയം”എന്ന പദ്ധതിയുടെ ഭാഗമായി ക്ഷയരോഗബാധിതരായ അശരണരായ നൂറു പേർക്ക് 6 മാസത്തേക്കുള്ള പോഷകാഹാര കിറ്റ് വിതരണവും കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ IAS നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഇ എസ് ബിജു മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ പ്രഗത്ഭരായ മഹത് വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version