Kerala
ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണം; ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ കവർന്നു
ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു. ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച നടത്തിയത്. ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണ്ണമാണ് സുധീർ കവർന്നത്.
സ്ട്രോങ് റൂമിലെ ലോക്കർ തുറന്ന് 60 പവൻ സ്വർണ്ണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സ്വർണ്ണത്തിന് പകരം മുക്കുപണ്ടം ലോക്കറിൽ വെച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധീർ തോമസ് നിലവിൽ ഒളിവിലാണ്.