Kottayam

ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

Posted on

ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ സാമൂഹ്യവിരുദ്ധൻ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലേയ്ക്ക് ഏറ്റുമാനൂർ പോലീസ് പ്രതിയ്ക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

02.02.2025 – ആം തീയതി ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എക്സ് – കാലിബർ ബാറിന് മുൻവശം രാത്രി 11.30 മണിയോടുകൂടി, ടി ബാറിന് മുൻവശം വെച്ച് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം പ്രസാദിനെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ ആന്റി സോഷ്യൽ ആയ ജിബിൻ ജോർജ്ജ് , Age-28, S/O. കെ സി ജോർജ്ജ്, ആനിക്കൽ കൊക്കാട് വീട് , മാമ്മൂട്, പെരുമ്പായിക്കാട് എന്നയാൾ കൊലപ്പെടുത്തിയ സംഭവത്തിലേയ്ക്ക് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം. 170/25, U/S. 296(b),351(1),126(2),115(2),103,3(5) BNS കേസ്സിലേയ്ക്ക് പ്രതിയ്ക്കെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകൾ അടക്കമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് A IPS, കോട്ടയം ഡെപ്യൂട്ടി പേലീസ് സൂപ്രണ്ട് ശ്രീ. കെ ജി അനീഷ് എന്നിവരുടെ നിരീക്ഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO അൻസൽ AS ആണ് പ്രതിയ്ക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ. മനോജ് K K, SCPO ജ്യോതികൃഷ്ണൻ, SCPO ശ്രീ വിനേഷ് K U എന്നിവർ കേസ്സിൻറെ അന്വേഷണത്തിൽ സഹായികളായി പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version