Kerala

വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ എസ് എൻ ഡി പി യെ പിൻതുണയ്ക്കുന്ന മെമ്പർമാർ ഉണ്ടാവണം:സുരേഷ് ഇട്ടിക്കുന്നേൽ

Posted on

പാലാ :രാമപുരം :വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ എസ് എൻ ഡി പി യെ പിന്തുണയ്ക്കുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ഉണ്ടാവണമെന്ന് എസ് എൻ ഡി പി മീനച്ചിൽ താലൂക്ക്  യൂണിയൻ ചെയർമാൻ  സുരേഷ് ഇട്ടിക്കുന്നേൽ അഭിപ്രായപ്പെട്ടു.രാമപുരം മൈക്കിൾ പ്ലാസ ആഡിറ്റോറിയത്തിൽ സ്ത്രീശക്തി ശ്രീശക്തി എന്ന വനിതാ സമ്മളനത്തിന്റെ വടക്കൻ മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ഇട്ടിക്കുന്നേൽ .ഹാൾ നിറഞ്ഞു കവിഞ്ഞ സദ്ദസ് നിറഞ്ഞ കൈയടിയോടെയാണ് ഇതിനെ സ്വീകരിച്ചത് .

കടപ്പൂർ ;പൂവരണി ;തീക്കോയി തുടങ്ങിയ സ്ഥലങ്ങളിലെ മേഖലാ സമ്മേളനങ്ങൾക്കു ശേഷമാണ് രാമപുരത്ത് വടക്കൻ മേഖലാ സമ്മേളനങ്ങൾ നടന്നത്.എഴാച്ചേരി ;അരീക്കര ;രാമപുരം ;പിഴക്‌ ;വലവൂർ ;വള്ളിച്ചീര ;കൊല്ലപ്പള്ളി ;കുറിഞ്ഞി ;ഉള്ളനാട്‌ ;വേഴങ്ങാനം  ;കയ്യൂർ ,നീലൂർ ;മേലുകാവ് തുടങ്ങിയ ശാഖകളില് പ്രവർത്തകരാണ് രാമപുരം വടക്കൻ മേഖല  സമ്മേളനത്തിൽ പങ്കെടുത്തത് .

മിനർവാ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ;സുരേഷ് ഇട്ടിക്കൽ ;സജീവ് വയലാ ;എം ആർ ഉല്ലാസ് ;സജീഷ് കുമാർ മണലേൽ ;കെ ആർ ഷാജി ;സി ടി രാജൻ ;അനീഷ് പുല്ലുവേലിൽ ;കെ ജി സാബു ;സി പി സുധീഷ് ;സജി കുന്നപ്പള്ളി ;അരുൺ കുളമ്പള്ളി ;ഗോപകുമാർ പിറയാര് ;കെ ആർ രാജേഷ്;ബൈജു വടക്കേമുറി ;പ്രദീപ് പ്ലാച്ചേരി ;എം ടി സോമൻ ;രാജേഷ് ശാന്തി ;ബിഡ്‌സൺ മല്ലികശ്ശേരി  ;തുടങ്ങിയവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version