Kerala

നാടിന്റെ യശസ്സ് ഉയർത്തിയ റാങ്ക് ജേതാവിന് എക്സലൻസ് അവാർഡ് നൽകി മാണി സി. കാപ്പൻ എം.എൽ.എ

Posted on

പാലാ:നാടിന്റെ യശസ്സ് ഉയർത്തിയ റാങ്ക് ജേതാവിന് എക്സലൻസ് അവാർഡ് നൽകി മാണി സി. കാപ്പൻ എം.എൽ.എ ആദരിച്ചു. 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തിൽ 33–>o റാങ്കും നേടിയ ആൽഫ്രഡ് തോമസിന്റെ പാറപ്പള്ളിയിലുള്ള വീട്ടിലെത്തിയാണ് എം.എൽ.എ മെമന്റോയും ഷാളും നൽകി അഭിനന്ദിച്ചത്. ഡൽഹിയിൽ സ്കൂൾ വിദ്യാഭ്യാസവും എഞ്ചിനീയറിംഗും കഴിഞ്ഞാണ് ആൽഫ്രഡ് സിവിൽ സർവീസിനായി പരിശ്രമിച്ചത്. കാരിയ്ക്കക്കുന്നേൽ തോമസിന്റെയും റ്റെസിയുടെയും മകനായ ആൽഫ്രഡിന്റെ കുടുംബം 2023 മുതൽ പാറപ്പള്ളിയിലാണ് താമസിക്കുന്നത്. കണക്ക് ഐശ്ചിക വിഷയമായി തെരഞ്ഞെടുത്ത് നടത്തിയ പരിശീലനത്തിൽ അഞ്ചാം തവണയാണ് വിജയിച്ചതെന്നും ഐ.എ.എസിനാണ് മുൻഗണന നൽകുന്നതെന്നും ആൽഫ്രഡ് എം.എൽ.എയെ അറിയിച്ചു.

സത്യസന്ധരും ജനകീയരുമായ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ജനാധിപത്യ പ്രക്രിയയുടെ വിജയത്തിന് അത്യാവശ്യമാണെന്നും മനുഷ്യത്വത്തോടെ സമൂഹത്തിന് നന്മചെയ്യാൻ കഴിയട്ടെയെന്നും ആശംസിച്ചാണ് മാണി സി. കാപ്പൻ മടങ്ങിയത്. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ , രാജൻ കൊല്ലംപറമ്പിൽ , തങ്കച്ചൻ മുളകുന്നം, രാജു കൊക്കപ്പുഴ, ഷാജി വെള്ളാപ്പാട്, ഡയസ് കെ. സെബാസ്റ്റ്യൻ , പഞ്ചായത്ത് മെമ്പർ നളിനി ശ്രീധരൻ എന്നിവർ എം.എൽ.എ യോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version