India

ഇനി പാകിസ്താന്റെ വെള്ളംകുടി മുട്ടും :സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു

Posted on

പഹൽഗാം ഭീകര ആക്രമണത്തിൽ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടതിന് ഇന്ത്യയുടെ ഭാഗത്ത് നിന്നും നടപടി തുടങ്ങി .സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം.

പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

പാക്കിസ്ഥാനിലെ കാർഷിക വ്യവസ്ഥയുടെ നട്ടെല്ലാണ് സിന്ധു നദി.പഞ്ചാബിലെ അഞ്ചു നദികളും ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാനിൽ വെച്ച് സിന്ധുവുമായി കൂടി ചേരുന്നു…ഈ നദികളിലെ വെള്ളം പങ്ക് വെയ്ക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അന്താരാഷ്ട്ര കരാർ ഉണ്ട്… ഈ കരാർ പ്രകാരം സിന്ധുവിലെ 80%ജലം പാക്കിസ്താന് അവകാശപ്പെട്ടതാണ്.ഈ കരാർ ആണ് കേന്ദ്രസർക്കാർ മരവിപ്പിച്ചിരിയ്ക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version