Kottayam

കോരിച്ചൊരിയുന്ന മഴയത്തും വിശ്വാസ കുട ഉയർത്തി ആയിരങ്ങൾ പാലായിലെ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു

Posted on

പാലാ: കോരിച്ചൊരിയുന്ന മഴയെ വിശ്വാസ കുട ഉയർത്തി തടഞ്ഞ് കൊണ്ട് ആയിരങ്ങൾ പാലായിൽ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു.ഉച്ചകഴിഞ്ഞ് രണ്ടരയോടെ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ പുത്തൻ പാന വായനയ്ക്ക് ശേഷമാണ് സ്ളീവാ പാത ആരംഭിച്ചത്rആരംഭിച്ചപ്പോൾ തന്നെ ചാറ്റൽ മഴയായി തുടങ്ങിയ മീന വർഷം കുരിശിൻ്റെ വഴിയിൽ തടസങ്ങളൊന്നും സൃഷ്ട്ടിച്ചില്ല.തടസങ്ങളൊക്കെയും വിശ്വാസ കുട കൊണ്ട് തടഞ്ഞ് സ്ത്രീകളും കുട്ടികളടക്കമുള്ളവർ സ്ലീവാ പാതയിൽ ആദ്യന്തം പങ്കെടുത്തു.80 വയസിൻ്റെ നിറവിലും വികാരി ഫാദർ ജോസഫ് തടത്തിൽ ആദ്യന്തം കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി.

ദൈവം പ്രകൃതിയെ കൊണ്ട് നമ്മുടെ പാപങ്ങൾ ഇപ്പോൾ കഴുകി കളഞ്ഞിരിക്കയാണെന്ന് വചനം പങ്ക് വെച്ച റവറൻ ഫാദർ ബിജു കുന്നയ്ക്കാട്ട് പള്ളിയങ്കണത്തിലെ സമാപന പ്രാർത്ഥനയിൽ പറഞ്ഞു. സമാപന പ്രാർത്ഥനയ്ക്ക് ശേഷം തിരുവിലാവിൽ ചുംബനവും ,കഞ്ഞി നേർച്ചയുമുണ്ടായിരുന്നു.

കുരിശിൻ്റെ വഴിക്ക് സഹ വികാരിമാരായ ഫാദർ ജോസഫ് ആലഞ്ചേരിൽ ,ഫാദർ ആൻ്റണി നങ്ങാപറമ്പിൽ ,ദീപക് മേനാമ്പറമ്പിൽ പള്ളികമ്മിറ്റിക്കാരായ രാജീവ് കൊച്ചുപറമ്പിൽ ; രാജേഷ് പാറയിൽ ,ലിജോ ആനിത്തോട്ടം ,ജോഷി വട്ടക്കുന്നേൽ ,പി.ഡി മാണി കുന്നം കോട്ട് ,ബേബിച്ചൻ ചക്കാലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version