Kottayam

സ്ട്രക്ചറിന് ഇങ്ങനെയും ഒരു ഉപയോഗമുണ്ടെന്ന് കണ്ടെത്തിയ പാലാ ജനറൽ ആശുപത്രി അധികാരികളെ സമ്മതിക്കണം

Posted on

പാലാ: സ്ട്രക്ചറിന് ഇങ്ങനെയും ഒരു ഉപയോഗമുണ്ടെന്ന് കണ്ടെത്തിയ പാലാ ജനറൽ ആശുപത്രി അധികാരികളെ സമ്മതിക്കണം.പാലാ.ഗവ.ജനറല്‍ ആശുപത്രി അതൃാഹിത വിഭാഗത്തിലേയ്ക്കുള്ള റോഡ് രോഗികളെ കിടത്തി കൊണ്ടു പോകുന്ന സെട്രക്ച്ചര്‍ വച്ചു തടഞ്ഞിരിക്കുകയാണ്.


ഇത് മൂലം വാഹനത്തില്‍ കൊണ്ടു വരുന്ന രോഗികളെ വഴിയില്‍ ഇറക്കി എടുത്ത് കൊണ്ടു പോകുക്കേണ്ട അവസ്ഥയിലാണ് .
നഗരസഭാ അധികാരികളും ,ആശുപത്രി വികസന സമിതിയും ഉണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒരു കുറവു ഇല്ല.
കഴിഞ്ഞ ദിവസം ചെറു വിരല്‍ മുറിഞ്ഞ്  ചെന്ന ആളെ മെഡിക്കല്‍ കോളജിലേയ്ക്കു പറഞ്ഞു വിടുകയാണ് ചെയത്.


ഉദ്ദേശം സമീപത്തുള്ള സ്വകാരൃ ആശുപത്രികളിലേയ്ക്കു രോഗികള്‍ പോകണം എന്നുള്ളതാണ്.
18 ഡോക്ടമാര്‍ എണ്ണത്തിലുണ്ട്.തക്ക ചികിത്സ ലഭിക്കാതെ പോകുന്നത് പതിവ് കാഴ്ച ആയി തുടരുകയാണ് .ഡോകടർമാര്‍ എടുക്കുന്ന സമീപനം നിരുത്തരവാദപരമാണ് എന്ന് നിരവധി രോഗികളുടെ പരാതികള്‍ നിലവിലുണ്ട്.കോടികളും ,ലക്ഷങ്ങളും പല പേരിലും ചെലവഴിക്കുമ്പോഴും സാധാരണക്കാരായി രോഗികള്‍ സ്വകാരൃ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സ്ഥിതിഗതികൾ സംജാതമാവുന്നത്. എം.പിമാർ ആശുപത്രിക്കായി കോടികൾ അനുവദിക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കഷ്ടമാണെന്ന് പറയാതെ വയ്യ.
അതൃാഹിത വിഭാഗത്തിലേയ്ക്കുള്ള തകര്‍ച്ച പൂര്‍ണ്ണമായ് പരിഹരിക്കുവാന്‍ അടിയന്തര നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറകണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ ആവശൃപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version