Kottayam
ജനജീവിതം ദുസ്സഹമാക്കുന്ന രാഷ്ട്രീയക്കളിയുടെ ഉത്തമ ഉദാഹരണമാണ് കടപുഴ പാലവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഹസന സമരമെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി
മൂന്നിലവ്:- ജനജീവിതം ദുസ്സഹമാക്കുന്ന രാഷ്ട്രീയക്കളിയുടെ ഉത്തമ ഉദാഹരണമാണ് കടപുഴ പാലവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഹസന സമരമെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി. 2021 ലെ പ്രളയത്തിൽ തകർന്ന പാലം സന്ദർശിച്ച മന്ത്രി വാസവൻ മൂന്നു കോടി മുടക്കി പാലം പണിയുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും മാണി സി . കാപ്പൻ തുക അനുവദിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഭരണത്തിൽ പങ്കാളിത്തമുള്ളവർ നാളിതുവരെ ശ്രമിച്ചിട്ടുള്ളത്.
ഹൈക്കോടതിയിൽ കേസ് നടത്തി ലഭിച്ച ഉത്തരവ് അനുസരിച്ച് പാലം നിർമ്മാണത്തിന് പരിശ്രമിക്കുന്ന എം.എൽ എ യെ കുറ്റപ്പെടുത്തുന്നവരെ ജനം തിരിച്ചറിയുമെന്നും പകവീട്ടൽ രാഷ്ട്രീയം നാടിന് ആപത്താണെന്നും യോഗം മുന്നറിയിപ്പ് നൽകി.കെ.ഡി.പി ബ്ളോക്ക് പ്രസിഡന്റ് തങ്കച്ചൻ മുളകുന്നം അദ്ധ്യക്ഷത വഹിച്ചു. എം.പി കൃഷ്ണൻ നായർ, ഉണ്ണി മുട്ടത്ത് , താഹ തലനാട് ,. ബേബി ഈറ്റത്തോട്ട് , പ്രശാന്ത് വള്ളിച്ചിറ, ടോം നല്ലനിരപ്പേൽ, സണ്ണി ഡയസ്, റെജി പയസ്, ഷിനൊ രവീന്ദ്രൻ , മധുപാൽ, സിബി അഴകൻപറമ്പിൽ , ജ്യേതി ലക്ഷ്മി, രജനി സുനിൽ ,ഷൈല ബാബു എന്നിവർ പ്രസംഗിച്ചു.