Kerala
കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞു തകർത്തു
പാലാ :കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞു തകർത്തു .ഇന്നലെ രാത്രിയിലാണ് അക്രമം നടന്നിട്ടുള്ളത്.രാവിലെ നടക്കാനിറങ്ങിയവർ ആണ് ആദ്യം കണ്ടത്.
അവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ കൂട്ടം കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ് .മുൻ കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു സംഭവ സ്ഥലം സന്ദർശിച്ചു.കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും ;മത സൗഹാർദ്ദം തകർക്കാനുള്ള നീക്കമാണോ ഇതെന്ന് പരിശോധിക്കണമെന്നും ഉഷാ രാജു ആവശ്യപ്പെട്ടു.പള്ളി വികാരി ഫാദർ ഫ്രാൻസിസ് എടത്തനാലും പള്ളികമ്മിറ്റിക്കാരും സ്ഥലത്തുണ്ട്.മേലുകാവ് പോലീസ് ഉടൻതന്നെ എത്തിച്ചേരുമെന്നാണ് അറിയുന്നത്.